ഇന്‍ഷുറന്‍സ് തുക തട്ടാന്‍ സ്വന്തം കാര്‍ കത്തിച്ചു; ബിജെപി ജില്ലാ സെക്രട്ടറി കസ്റ്റഡിയില്‍

സ്വന്തം കാര്‍ കത്തിച്ച് ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ ശ്രമിച്ച തമിഴ്‌നാട്ടിലെ ബിജെപി ജില്ലാ സെക്രട്ടറി പൊലീസ് കസ്റ്റഡിയില്‍. ബിജെപി തിരുവള്ളൂര്‍ ജില്ലാ സെക്രട്ടറി സതീഷ് കുമാറാണ് പിടിയിലായത്. ചെന്നൈ മധുരവോയലിലുള്ള വീടിന് മുമ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനം ആരോ കത്തിച്ചുവെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് സതീഷ് പൊലീസില്‍ പരാതി നല്‍കി.

സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ വാഹനം കത്തിച്ചത് സതീഷാണെന്ന് പൊലീസ് കണ്ടെത്തി. ചോദ്യംചെയ്തപ്പോള്‍ സതീഷ് കുറ്റം സമ്മതിച്ചു. ഭാര്യക്ക് ആഭരണം വാങ്ങാനുള്ള പണത്തിനായി കാര്‍ കത്തിച്ച് ഇന്‍ഷുറന്‍സ് തുക തട്ടാനായിരുന്നു പദ്ധതി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News