കെ പി സി സി നേതൃയോഗത്തിന് ഇന്ന് തുടക്കം; പിജെ കുര്യൻ പങ്കെടുക്കില്ല

ഇന്ന് തുടങ്ങുന്ന കെപിസിസി നേതൃയോഗത്തിൽ മുതിര്‍ന്ന നേതാവ് പി ജെ കുര്യന്‍ പങ്കെടുക്കില്ല. വ്യക്തിപരമായ കാരണങ്ങളാല്‍ പങ്കെടുക്കില്ലെന്നാണ് കുര്യന്‍ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിക്കെതിരെ കുര്യന്‍ നടത്തിയ വിമര്‍ശനം വലിയ വാര്‍ത്തയായിരുന്നു.

അതേസമയം കെ സുധാകരനെതിരെ കെ വി തോമസ് രംഗത്തെത്തി. കെ പി സി സി രാഷ്ട്രീയ കാര്യ സമിതി യോഗത്തിന് തന്നെ വിളിക്കാതിരുന്നത് മര്യാദകേടാണെന്ന് കെ വി തോമസ് പറഞ്ഞു.

തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ഗൂഢ നീക്കം നടക്കുന്നുണ്ട്.എ ഐ സിസി അച്ചടക്ക സമിതിക്ക് താന്‍ ഇ മെയില്‍ വഴി വിശദീകരണം നല്‍കി. കോണ്‍ഗ്രസ്സിന്‍റെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ പരാജയമാണെന്നും കെ വി തോമസ് ചൂണ്ടിക്കാട്ടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News