അക്രമികൾക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കും; സർവകക്ഷി യോഗത്തിൽ പ്രതീക്ഷയുണ്ട്: മന്ത്രി കെ കൃഷ്ണൻകുട്ടി

പാലക്കാട് ജില്ലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ അക്രമികൾക്കെതിരേ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി കൈരളി ന്യൂസിനോട് പറഞ്ഞു.

സർവകക്ഷി യോഗത്തിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. ഇന്ന് നടക്കുന്ന യോഗത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടി നേതാക്കളും പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.

പാലക്കാട്ടെ നിലവിലെ സാഹചര്യങ്ങൾ മുഖ്യമന്ത്രി വിലയിരുത്തുന്നുണ്ട്. പ്രതികൾക്കായുളള അന്വേഷണം ഊർജ്ജിതമാണെന്നും കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News