അഴിമതി ആരോപണം; 4 ബിജെപി കൗൺസിലർമാരെ പാർട്ടിയിൽ നിന്നും പുറത്താക്കി

അഴിമതി ആരോപണത്തെ തുടർന്ന് ദില്ലിയിലെ നാല് മുനിസിപ്പൽ കൗൺസിലർമാരെ ബിജെപി പുറത്താക്കി. ഡൽഹിയിലെ വാർത്താ ചാനൽ നടത്തിയ രഹസ്യാന്വേഷണത്തെ തുടർന്ന് കണ്ടെത്തിയ വിവരത്തിൽ ആരോപണ വിധേയരായ കൗൺസിലർമാരെയാണ് പുറത്താക്കിയത്.

കൗൺസിലർമാരായ അമർലത സാങ്‌വാൻ (തിമർപൂർ വാർഡ്), സരോജ് സിംഗ് (ത്രിലോക്പുരി), അതുൽ കുമാർ ഗുപ്ത (കോണ്ട്‌ലി), രാധാദേവി (മംഗോൽപുരി) എന്നിവരെയാണ് ഏപ്രിൽ 15-ന് ഡൽഹി ബിജെപി അധ്യക്ഷൻ ആദേശ് ഗുപ്ത പാർട്ടിയിൽ നിന്ന് പുറത്താക്കിയത്.

വാർഡുകളിലെ വിവിധ പ്രവൃത്തികൾക്കായി കൗൺസിലർമാർ ജനങ്ങളോട് പണം ആവശ്യപ്പെട്ടുവെന്നായിരുന്നു രഹസ്യാന്വേഷണത്തിലെ കണ്ടെത്തൽ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News