
സുതാര്യമായ തൊഴിൽ നിയമനങ്ങളിൽ കേരളത്തെ മാതൃകയാക്കണമെന്ന് പി.എസ്.സി ചെയർമാൻമാരുടെ സമ്മേളനം. സർക്കാർ നിയമനങ്ങളിലെ സുതാര്യതയും കാര്യക്ഷമതയും രാജ്യത്തിന് തന്നെ മാതൃകയെന്നാണ് പി.എസ്.സി ചെയർമാൻമാരുടെ സമ്മേളനം വിലയിരുത്തിയത്.
വിവിധ സംസ്ഥാനങ്ങളിലെ പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാൻമാരും യു.പി.എസ്.സി ചെയർമാനും പങ്കെടുത്ത കോൺഫറൻസിൽ ശ്രദ്ധാകേന്ദ്രമായത് കേരളാ പിഎസ്.സിയുടെ മാതൃകയാണ്.സർക്കാർ നിയമനങ്ങളിലെ സുതാര്യതയും കാര്യക്ഷമതയും പൊതു റിക്രൂട്ട് മെന്റിൽ രാജ്യത്തിന് തന്നെ മാതൃകയാണെന്ന് കോവളത്ത് ചേർന്ന പി.എസ്.സി ചെയർമാൻമാരുടെ സമ്മേളനം വിലയിരുത്തി.
ഒന്നരക്കോടിയോളം ഉദ്യോഗാർഥികളാണ് കേരള പിഎസ്.സിയിൽ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയത്. 80 ലക്ഷത്തോളം പേർ ഓരോ വർഷവും പരീക്ഷയെഴുതുന്നു. ശരാശരി മുപ്പതിനായിരം നിയമന ശുപാർശകളാണ് ഒരു വർഷം കേരള പിഎസ്.സി നൽകുന്നത്.
സമ്മേളനത്തിൽ പങ്കെടുത്ത ഒരോ സംസ്ഥാനങ്ങളിലെയും പിഎസ്.സി ചെയർമാൻമാർ കേരത്തിന്റെ സുതാര്യമായ നടപടികളെ അഭിനന്ദിച്ചു.
പരീക്ഷാപരിഷ്‌കാരങ്ങൾ, സർട്ടിഫിക്കറ്റ് പരിശോധന, മ്യൂല്യനിർണയം തുടങ്ങിയ മേഖലകളിൽ കേരളം നടപ്പിലാക്കിയ മാറ്റങ്ങൾ പിഎസ്.സി ചെയർമാൻ അഡ്വ. എം.കെ.സക്കീർ സമ്മേളനത്തിൽ അവതരിപ്പിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here