ദില്ലി സംഘർഷം; ബിജെപി-എഎപി പരസ്യപ്പോര് രൂക്ഷം

ദില്ലി സംഘർഷത്തിൽ ബിജെപിയും എഎപിയും തമ്മിലുള്ള പരസ്യപ്പോര് രൂക്ഷമായി.സംഘർഷത്തിന് പിന്നിൽ ബംഗ്ലാദേശികളും രോഹിങ്ക്യകളുമാണെന്നും ഇവർക്ക് സംരക്ഷണം ഒരുക്കുന്നത് എഎപിയെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.

എന്നാൽ സംഘർഷത്തിന് പിന്നിൽ ബിജെപി ആണെന്നും ബിജെപി ശോഭായാത്രകളിൽ മാത്രമാണ് സംഘർഷമെന്നും എഎപി പ്രതികരിച്ചു.

ഹനുമാൻ ജയന്തി ആഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ അന്വേഷണം പൊലിസ് ശക്തമാക്കുന്നതിനിടെയാണ് ആംആദ്മി പാർട്ടിയും ബിജെപിയും പരസ്പരം പോരടിക്കുന്നത്.ദില്ലിയിലെ സമാധാനം തകർക്കാനുള്ള ആംആദ്മി പാർട്ടിയുടെ ശ്രമം ആണ് ഇത്തരം കലാപ നീക്കങ്ങളെന്ന് ബിജെപി ആരോപിച്ചു.

ബംഗ്ലാദേശികളും, രോഹിങ്ക്യൻ അഭയാർത്ഥികളുമാണ് അക്രമത്തിന് പിന്നിലെന്നും ബിജെപി വിമർശിച്ചു.അതേസമയം ബിജെപിയുടെ ആരോപണങ്ങളെ ശക്തമായി വിമർശിച്ച് ആംആദ്മി പാർട്ടി രംഗത്തെത്തി.ബിജെപി നടത്തുന്ന പരിപാടികളിൽ മാത്രമാണ് ഇത്തരം സംഘർഷങ്ങൾ ഉണ്ടാകുന്നതെന്നും പ്രതികളെ ബിജെപി സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്നും ആംആദ്മി പാർട്ടി വ്യക്തമാക്കി.

ജഹാന്‍ഗിർ പുരിയിലെ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ ഇതുവരെ 23ഓളം പേരാണ് അറസ്റ്റിലായത്.ഇതിൽ പന്ത്രണ്ട് പേരെ ജുഡിഷ്യൽ കസ്റ്റഡിയിലും രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലും വിട്ടു.അക്രമ സംഭവങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് എഫ്ഐആറിൽ പറയുന്നത്. സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ദില്ലിയിൽ ജാഗ്രതാ നിർദ്ദേശം തുടരുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News