ADVERTISEMENT
കെ എസ് ആർ ടി സി ജീവനക്കാർക്ക് നാളെ ശമ്പളം നൽകാൻ കഴിയുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. അപ്രതീക്ഷിതമായി കേന്ദ്ര സർക്കാർ കുത്തനെ കൂട്ടിയ ഡീസൽ വിലയിൽ ഉണ്ടായ അധിക ചെലവും ശമ്പള പരിഷ്ക്കരണവും ശമ്പളം വൈകാൻ കാരണമായിയെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. അതേസമയം സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് KSRTC ജീവനക്കാർ വ്യക്തമാക്കി.
48 ദിവസങ്ങൾ പിന്നിട്ടിട്ടും മാനേജ്മെന്റിന് ശമ്പളം നൽകാൻ കഴിഞ്ഞിട്ടില്ല.ജീവനക്കാരുടെ പ്രതിസന്ധി മുന്നിൽ കണ്ട് കൊണ്ട് സർക്കാർ 30 കോടി രൂപയും അനുവദിച്ചിരുന്നു.
എന്നാൽ ശമ്പളം വൈകിയതിന് കാരണം മാനേജ്മെൻറിൻറെ കെടുകാര്യസ്ഥതയല്ലെന്നും അധിക ചിലവുകൾ ആണെന്നും മന്ത്രി ആൻറണി രാജു വ്യക്തമാക്കി.പക്ഷേ മാനേജ്മെന്റിന് എതിരെയുള്ള സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് തന്നെയാണ് തൊഴിലാളി സംഘടനകളുടെ തീരുമാനം.
KSRTC ചീഫ് ഓഫീസിന് മുന്നിൽ സി.ഐ.ടി.യു റിലേ നിരാഹാര സമരം തുടരുകയാണ്. ശമ്പള വിതരണം വൈകുന്നതിൽ ഉപരോധമടക്കം പ്രക്ഷോഭം കടുപ്പിക്കുമെന്നും നേതാക്കൾ വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.