
തെന്നിന്ത്യന്‍ പ്രിയ താരം നാനിയും നസ്രിയയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത്. സിനിമയുടെ ടീസര്‍ തീയതി അനൗണ്‍സ് ചെയ്തുകൊണ്ടുള്ള പോസ്റ്ററാണ് അണിയറപ്രവത്തകര്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ‘ആഹാ സുന്ദരാ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടീസര്‍ ഈ മാസം 20ന് റിലീസ് ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.
ചിത്രത്തിന്റെ പോസ്റ്റര്‍ നാനിയും പങ്കുവെച്ചിട്ടുണ്ട്. നാനി പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത് ‘സത്യമായും ഈ വര്‍ഷത്തെ ഏറ്റവും വലിയ തമാശ ചിത്രം’ എന്ന ക്യാപ്ഷനോടെയാണ്. റൊമാന്റിക്ക് കോമഡി എന്റര്‍ടെയ്‌നറായ ചിത്രം ജൂണ്‍ 10ന് റിലീസ് ചെയ്യുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.
നാനിയുടെ 28ാം ചിത്രം കൂടിയാണിതെന്നും നസ്രിയ ആദ്യമായി തെലുങ്കില്‍ എത്തുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. ചിത്രത്തില്‍ ലീല തോമസ് എന്ന കഥാപാത്രത്തെയാണ് നസ്രിയ അവതരിപ്പിക്കുന്നത്.
രോഹിണിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. വിവേക് അത്രേയയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ സംഗീതം വിവേക് സാഗറും ഛായാഗ്രഹണം നികേത് ബൊമ്മിയുമാണ് നിര്‍വ്വഹിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here