നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണ പുരോഗതി ക്രൈംബ്രാഞ്ച് വിചാരണക്കോടതിയെ അറിയിച്ചു

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് സംഘം കോടതിയില്‍ സമര്‍പ്പിച്ചു. കേസിലെ തുടരന്വേഷണ പുരോഗതി വിശദീകരിച്ചുള്ള റിപ്പോര്‍ട്ടാണ് കോടതിക്ക് നല്‍കിയത്.

തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്നുമാസം കൂടി സമയം വേണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.കേസ് 21 ന് പരിഗണിക്കാൻ മാറ്റി. ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷയും 21 ന് പരിഗണിക്കും.

അതേസമയം, ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ഹര്‍ജിയില്‍ ദിലീപ് എതിര്‍സത്യവാങ്മൂലവും സമര്‍പ്പിച്ചു. ഇനി ഈ സത്യവാങ്മൂലത്തില്‍ പ്രോസിക്യൂഷന്‍ വിശദമായ മറുപടി നല്‍കണം.

ഇതിനുശേഷമായിരിക്കും വാദം കേള്‍ക്കുന്നതിലേക്ക് കടക്കുക. അതിനിടെ, കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷ ചോര്‍ന്നുവെന്ന പരാതിയില്‍ ക്രൈംബ്രാഞ്ച് മേധാവി എസ ശ്രീജിത്ത്‌ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News