Chicken noodles: രുചിയൂറും ചിക്കന്‍ നൂഡില്‍സ് ഇനി വീട്ടില്‍ ഉണ്ടാക്കാം

ചിക്കന്‍ നൂഡില്‍സിന് ആവശ്യമായ ചേരുവകള്‍

1.മുട്ട – ഒന്ന്

2.എണ്ണ – രണ്ടു വലിയ സ്പൂണ്‍

3.സെലറി – ഒരു തണ്ട്, നീളത്തില്‍ കനം കുറച്ചു ചരിച്ചു മുറിച്ചത്

ബീന്‍സ് – നാല്, നീളത്തില്‍ കനം കുറച്ചു ചരിച്ചു മുറിച്ചത്

കാരറ്റ് – ഒന്ന്, നീളത്തില്‍ കനം കുറച്ചു ചരിച്ചു മുറിച്ചത്

ചൗചൗ – ഒന്ന്, നീളത്തില്‍ കനം കുറച്ചു ചരിച്ചു മുറിച്ചത്

കാബേജ് നീളത്തില്‍ കനം കുറച്ചു ചരിച്ചു മുറിച്ചത് – ഒരു പിടി

സവാള – ഒന്ന്, നീളത്തില്‍ അരിഞ്ഞത്

4.ചിക്കന്‍ വേവിച്ചു നീളത്തില്‍ അരിഞ്ഞത് – 100 ഗ്രാം

5.സോയാസോസ് – ഒരു ചെറിയ സ്പൂണ്‍

കുരുമുളകുപൊടി – മൂന്ന് നുള്ള്

പഞ്ചസാര – ഒരു നുള്ള്

ഉപ്പ് – പാകത്തിന്

6.നൂഡില്‍സ് വേവിച്ചൂറ്റിയത് – 150 ഗ്രാം

പാകം ചെയ്യുന്ന വിധം

-മുട്ട നന്നായി അടിച്ച് ഓംലറ്റ് ഉണ്ടാക്കി നീളത്തില്‍ മുറിച്ചു മാറ്റി വയ്ക്കണം.

-എണ്ണ ചൂടാക്കി മൂന്നാമത്തെ ചേരുവ വഴറ്റുക.

-പച്ചക്കറികള്‍ പാകമാകുമ്പോള്‍ ചിക്കന്‍ കഷണങ്ങളും ചേര്‍ത്തു വഴറ്റണം.

-ഇതിലേക്ക് അഞ്ചാമത്തെ ചേരുവ ചേര്‍ത്തിളക്കിയ ശേഷം നൂഡില്‍സ് വേവിച്ചതും ചേര്‍ത്തിളക്കുക.

-തയാറാക്കി വച്ചിരിക്കുന്ന ഓംലറ്റും ചേര്‍ത്തു ഫോര്‍ക്കു കൊണ്ടു നന്നായി യോജിപ്പിച്ചു ചൂടോടെ വിളമ്പാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News