MV Jayarajan: യെച്ചൂരി ഉപയോഗിച്ച വാഹനത്തെക്കുറിച്ചുള്ള ആരോപണം പരിഹാസ്യം; എം വി ജയരാജൻ

യെച്ചൂരി ഉപയോഗിച്ച വാഹനത്തെക്കുറിച്ചുള്ള ആരോപണം പരിഹാസ്യമെന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. പാർട്ടി കോൺഗ്രസ്സ് വൻ വിജയമായത് സഹിക്കാത്തവരാണ് ആരോപണത്തിന് പിന്നിലെന്നും അദ്ദേഹം തുറന്നടിച്ചു.

പാർട്ടി കോൺഗ്രസ്സിന് 58 വാഹനങ്ങൾ വാടകയ്ക്കെടുത്തു.
വാഹന ഉടമകളുടെ രാഷ്ട്രീയം നോക്കിയിട്ടില്ല. ക്വട്ടേഷൻ ക്ഷണിച്ചാണ് വാഹനങ്ങൾ വാടകയ്ക്ക് എടുത്തതെന്നും
ആരോപണം പരിഹാസ്യവും നീചവുമാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News