Varun Dhawan: ഹെല്‍മെറ്റ് ഇല്ലാതെയുള്ള റൈഡ്; വരുണ്‍ ധവാനെതിരെ പൊലീസ് നടപടി

ബോളിവുഡ് താരം വരുണ്‍ ധവാനെതിരെ ട്രാഫിക് നിയമ ലംഘനത്തിന് പൊലീസ് നടപടി. ഉത്തര്‍പ്രദേശ് പൊലീസാണ് നടപടി സ്വീകരിച്ചത്. ഹെല്‍മറ്റില്ലാതെയുള്ള ബൈക്ക് യാത്രയ്ക്കാണ് വരുണ്‍ ധവാന് കാണ്‍പൂര്‍ പൊലീസ് ചലാന്‍ അയച്ചത്.

ഇതിനകം തന്നെ താരം ഹെല്‍മെറ്റ് ഇല്ലാതെ വാഹനമോടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്.

തന്റെ പുതിയ സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായാണ് വരുണ്‍ ധവാന്‍ കാണ്‍പൂരില്‍ എത്തിയത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം വരുണ്‍ ഓടിച്ചിരുന്ന വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ പ്ലേറ്റും തകരാറിലായിരുന്നു.

നമ്പര്‍ പ്ലേറ്റ് പരിശോധിച്ച് വരികയാണെന്നും തകരാര്‍ കണ്ടെത്തിയാല്‍ മറ്റ് നടപടികള്‍ സ്വീകരിക്കുമെന്നുമാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. ഇതിനുമുമ്പും ട്രാഫിക്ക് നിയമലംഘന കുറ്റത്തിന് വരുണ്‍ ധവാനെതിരെ നടപടികളുണ്ടായിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News