Bread Ball: നോമ്പുതുറയ്ക്ക് കിടുക്കാച്ചി ബ്രഡ് ബോള്‍സ് ഉണ്ടാക്കിയാലോ?

ഇന്നത്തെ നോമ്പ് തുറയ്ക്ക് എന്തുണ്ടാക്കുമെന്ന് ചിന്തിക്കുന്നവര്‍ക്കായി കിടിലം സ്‌നാക്‌സ് ഇതാ. കിടുക്കാച്ചി ബ്രഡ് ബോള്‍സ് ഉണ്ടാക്കാം.

ചേരുവകള്‍

ബ്രഡ് – 10 എണ്ണം
ചിക്കന്‍ എല്ലില്ലാത്തത് – 200 ഗ്രാം
സവാള – 1 ഇടത്തരം
കാപ്‌സിക്കം – 1 ഇടത്തരം
കാരറ്റ്- 1 ചെറുത്
നാരങ്ങാനീര് – 1 ടീ സ്പൂണ്‍
മുളകുപൊടി – 1/2 ടീ സ്പൂണ്‍
കുരുമുളകു പൊടി – 1/2 ടീ സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
മയൊണൈസ് – 2 ടേബിള്‍ സ്പൂണ്‍
ബ്രഡ് പൊടി – 1 കപ്പ്
എണ്ണ – വറുക്കാന്‍ ആവശ്യത്തിന്
തയ്യാറാക്കുന്നവിധം

ചിക്കന്‍ ഉണ്ടെങ്കില്‍ ഉപ്പും കുരുമുളകും ചേര്‍ത്ത് വേവിച്ച് കൈ കൊണ്ട് ചെറിയ കഷ്ണങ്ങളായി പൊടിച്ചെടുക്കുക. ഇല്ലെങ്കിലും കുഴപ്പമില്ല. പച്ചക്കറികള്‍ ചെറുതായി അരിഞ്ഞെടുക്കുക, ഇതു പൊടിച്ചുവച്ച ചിക്കനൊപ്പം ചേര്‍ത്ത് 6 മുതല്‍ 10 വരെയുള്ള ചേരുവകള്‍ ചേര്‍ത്തിളക്കിയാല്‍ ഫില്ലിങ് റെഡി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here