പാലക്കാട് ഇരട്ടക്കൊലപാതകം; സര്‍വ്വകക്ഷി യോഗം തുടങ്ങി

പാലക്കാട്ടെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍വ്വകക്ഷി യോഗം തുടങ്ങി. പാലക്കാട് കളക്റ്ററേറ്റിലാണ് യോഗം. മന്ത്രി കെ കൃഷ്ണന്‍കുട്ടിയാണ് യോഗത്തിന് നേതൃത്വം നല്‍കുന്നത്.

അതേസമയം, സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ജില്ലയില്‍ നിരോധനാജ്ഞ തുടരുകയാണ്. നിരോധനാജ്ഞ കഴിയുന്നത് വരെ ഇരുചക്ര വാഹനങ്ങളില്‍ സ്ത്രീകളും കുട്ടികളുമൊഴിച്ച് മറ്റുള്ളവര്‍ പിന്‍സീറ്റില്‍ യാത്ര ചെയ്യരുതെന്ന് എഡിഎം നിര്‍ദ്ദേശം നല്‍കി. അക്രമസാധ്യത കണക്കിലെടുത്താണ് നടപടി.

അതേസമയം, ബിജെപി യോഗം ബഹിഷ്‌കരിച്ചു. യോഗത്തില്‍ നിന്ന് ബിജെപി നേതാക്കള്‍ ഇറങ്ങിപ്പോവുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here