
മാരുതി സുസുക്കി ഇന്ത്യ അതിന്റെ ആദ്യത്തെ ഇലക്ട്രിക് വാഹനം 2025-ഓടെ പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ട്. മാരുതി സുസുക്കി ഇന്ത്യ എംഡിയും സി ഇ ഒയുമായ ഹിസാഷി ടകൂച്ചി ഇക്കാര്യം അറിയിച്ചതായി ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് ഡ്രൈവ് റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യയില്‍ മാരുതി സുസുക്കി ഇന്ത്യ 50 ഇലക്ട്രിക് വാഗണ്‍ ആര്‍ യൂണിറ്റുകള്‍ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു.
”ഇവികള്‍ ഉപയോഗിക്കുന്നതിന് ഇവിടുത്തെ കാലാവസ്ഥാ സാഹചര്യങ്ങള്‍ കഠിനമാണ്, അതിനാല്‍ ഞങ്ങള്‍ അവ തികച്ചും സുരക്ഷിതമാക്കണം,” മാധ്യമപ്രവര്‍ത്തകരുമായുള്ള ആശയവിനിമയത്തില്‍ ടകൂച്ചി കൂട്ടിച്ചേര്‍ത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here