DYFI : ഡി.വൈ.എഫ്.ഐ തിരുവനന്തപുരം ജില്ലാ സമ്മേളനം ഇന്ന് രണ്ടാം ദിവസം

ഡി.വൈ.എഫ്.ഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ രണ്ടാം ദിനം ആറ്റിങ്ങലിൽ പുരോഗമിക്കുന്നു. ഇന്ന് നടന്ന പ്രതിനിധി സമ്മേളനം ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡൻ്റ് എ.എ.റഹീം എം.പി ഉദ്ഘാടനം ചെയ്തു.

ബുൾഡോസറുകൾ ഉപയോഗിച്ച് മതന്യൂന പക്ഷങ്ങളെ ഇന്ത്യയിൽ നിന്നും തുടച്ചു നീക്കുവാനുള്ള ആർ.എസ്.എസ് ശ്രമമാണ് ഇപ്പൊൾ നടന്നു കൊണ്ടിരിക്കുന്നതെന്നും രാജ്യം ചരിത്രത്തിലെ ഏറ്റവും വലിയ തൊഴിലില്ലായ്മ നേരിടുമ്പോൾ ഇത്തരം വിഷയങ്ങളിൽ നിന്നും ജന ശ്രദ്ധ തിരിക്കലാണ് ആർ.എസ്.എസ് ശ്രമമെന്നും റഹീം പറഞ്ഞു.

ചടങ്ങില്‍  ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡൻ്റ് വി.വിനീത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here