Sethuramayyar CBI: സേതുരാമയ്യര്‍ മേയ് 1ന് തിയേറ്ററുകളില്‍

പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രം ‘സിബിഐ 5 ദി ബ്രെയിനി’ന്റെ റിലീസ് തീയതി പുറത്ത്. ചിത്രം മെയ് ഒന്നിന് റിലീസ് ചെയ്യും. ഇക്കാര്യം മമ്മൂട്ടി തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായതായും യു/എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നതായും മമ്മൂട്ടി പങ്കുവെച്ച പോസ്റ്ററില്‍ കാണാനാകും. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കെ മധുവാണ്. സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ് എന്‍ സ്വാമിയാണ്.

ഒരു സിബിഐ ഡയറികുറിപ്പ് എന്ന 1988ല്‍ പുറത്തിറങ്ങിയ ചിത്രത്തിലൂടെയാണ് സിബിഐ സീരീസ് ആരംഭിച്ചത്. തുടര്‍ന്ന് ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ തുടങ്ങിയ സിനിമകളും ഈ സീരീസിലേതായി പുറത്തിറങ്ങി. സേതുരാമയ്യര്‍ എന്ന സിബിഐ ഉദ്യോഗസ്ഥനും അദ്ദേഹം അന്വേഷിക്കുന്ന കേസുകളുമാണ് സിനിമകളുടെ പ്രമേയം. ചിത്രത്തില്‍ സിബിഐ അഞ്ചില്‍ സംഘത്തിലെ ചാക്കോയായി മുകേഷ് വീണ്ടുമെത്തുന്നുണ്ട്.

ചിത്രത്തില്‍ അനൂപ് മേനോന്‍, രഞ്ജി പണിക്കര്‍, സായികുമാര്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, രമേശ് പിഷാരടി, ജയകൃഷ്ണന്‍, സുദേവ് നായര്‍, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂര്‍, ഇടവേള ബാബു, കോട്ടയം രമേശ്, മുകേഷ്, സുരേഷ് കുമാര്‍, തന്തൂര്‍ കൃഷ്ണന്‍, ആശാ ശരത്ത്, അന്നാ രേഷ്മ രാജന്‍, അന്‍സിബ ഹസന്‍, മാളവിക മേനോന്‍, മാളവിക നായര്‍, സ്വാസിക എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍.

ബാനര്‍- സ്വര്‍ഗ്ഗചിത്ര, നിര്‍മാണം- അപ്പച്ചന്‍. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ -ബാബു ഷാഹിര്‍. അസോസിയേറ്റ് ഡയറക്ടര്‍ -ബോസ് വി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അരോമ മോഹന്‍സ്റ്റുഡിയോ -സപ്ത റെക്കോര്‍ഡ്‌സ്. ആര്‍ട്ട് ഡയറക്ടര്‍ -സിറിള്‍ കുരുവിള. കോസ്റ്റ്യൂം- സ്റ്റെഫി സേവ്യര്‍. മേക്കപ്പ്- പ്രദീപ് രംഗന്‍. സ്റ്റില്‍സ്- സലീഷ് ഷ് കുമാര്‍. വിതരണം – സ്വര്‍ഗ്ഗചിത്ര. പി ആര്‍ ഒ -മഞ്ജു ഗോപിനാഥ്. മീഡിയ മാര്‍ക്കറ്റിംഗ് – മമ്മൂട്ടി ടൈംസ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel