
അഞ്ച് വയസുകാരിയായ മകളെ പീഡിപ്പിച്ച 40കാരനായ അച്ഛന് അഞ്ച് വര്‍ഷം തടവ് ശിക്ഷ. ഒരു പിതാവ് കുട്ടിയുടെ രക്ഷാധികാരിയും സംരക്ഷിത സ്ഥാനവുമാണ്. അതിനാല്‍ ഈ കുറ്റകൃത്യം കൂടുതല്‍ ഗുരുതരമാണെന്നും മുംബൈ പോക്സോ കോടതി പറഞ്ഞു
പ്രതി പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ അച്ഛനാണ്. അതുകൊണ്ട് തന്നോട് ദയകാണിക്കണമെന്ന പ്രതിയുടെ വാദം അംഗീകരിച്ചാല്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടും. അത് നീതിവ്യവസ്ഥയ്ക്ക് കളങ്കമാകുമെന്നും കോടതി നീരിക്ഷിച്ചു.
ഒരു അച്ഛന്‍ മകളുടെ സംരക്ഷിത സ്ഥാനവും രക്ഷിതാവുമാണെന്നും നീരീക്ഷിച്ച കോടതി കുട്ടിയുടെ ശരീരത്തില്‍ സ്്പര്‍ശിച്ചിട്ടില്ലെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി തള്ളുകയും ചെയ്തു. ഭാര്യയാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്.
പെണ്‍കുട്ടി സ്‌കൂളില്‍ വിചിത്രമായ രീതിയില്‍ പെരുമാറുന്നതിനെ കുറിച്ച് അധ്യാപിക മുന്നറിയിപ്പ് നല്‍കിയതായും പരാതിയില്‍ പറയുന്നു. പെണ്‍കുട്ടിയെ ചോദ്യം ചെയ്തപ്പോള്‍ അച്ഛന്‍ സ്വകാര്യഭാഗത്ത് സ്പര്‍ശിച്ചതായി പറഞ്ഞു. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.
എന്നാല്‍ തന്നെ ഉപേക്ഷിക്കാന്‍ ആഗ്രഹിച്ച യുവതി കള്ളക്കേസില്‍ കുടുക്കുകയെന്നായിരുന്നു പിതാവിന്റെ വാദം. പോക്സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കോടതി പിതാവിന് ശിക്ഷവിധിച്ചത്. പ്രതിഭാഗത്തിന്റെ വാദങ്ങള്‍ കേട്ട കോടതി ആശ്ചര്യം പ്രകടിപ്പിച്ചു. പെണ്‍കുട്ടിയുടെ സ്വകാര്യഭാഗത്ത് സ്പര്‍ശിച്ചിട്ടില്ലെന്നായിരുന്നു പിതാവിന്റെ അഭിഭാഷകന്റെ വാദം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here