വാഹനാപകടത്തില്‍ ടേബിള്‍ ടെന്നിസ് താരത്തിന് ദാരുണാന്ത്യം

വാഹനാപകടത്തില്‍ ടേബിള്‍ ടെന്നിസ് താരത്തിന് ദാരുണാന്ത്യം. ഞായറാഴ്ചയാണ് അപകടമുണ്ടായത്. അപകടത്തില്‍ യുവാവിന്റെ കൂടെ വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേര്‍ക്കും പരിക്കേറ്റു. ചികിത്സയില്‍ കഴിയുന്നവരുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു.

അസമിലെ ഗുവാഹത്തിയില്‍നിന്ന് മേഘാലയയിലെ ഷില്ലോങ്ങിലേക്കു പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിലാണ് തമിഴ്നാട് സ്വദേശിയായ വിശ്വ ദീനദയാലന്‍(18) മരിച്ചത്. മേഘാലയയിലെ ഷാങ്ബംഗ്ല ഗ്രാമത്തില്‍വച്ച് എതിരെ വന്ന ട്രെയിലര്‍ ട്രക്ക് യുവാക്കള്‍ സഞ്ചരിച്ച കാറില്‍ ഇടിക്കുകയായിരുന്നു.

യുവാവിന്റെ കൂടെ വാഹനത്തിലുണ്ടായിരുന്ന രമേഷ് സന്തോഷ് കുമാര്‍, അഭിനാഷ് പ്രസന്നജി, കിഷോര്‍ കുമാര്‍ എന്നിവര്‍ക്കു ഗുരുതരമായി പരുക്കേറ്റു. സീനിയര്‍ നാഷനല്‍, ഇന്റര്‍സ്റ്റേറ്റ് ടേബിള്‍ ടെന്നിസ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിന് മൂന്നു സഹതാരങ്ങള്‍ക്കൊപ്പം ഷില്ലോങ്ങിലേക്കു പോകുകയായിരുന്നു വിശ്വ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News