
പാലക്കാട് നടക്കുന്ന സര്‍വകക്ഷി യോഗം ബി ജെപി ബഹിഷ്‌കരിച്ചു. സര്‍വകക്ഷി യോഗത്തില്‍ നിന്ന് ബി ജെ പി നേതാക്കള്‍ ഇറങ്ങിപ്പോയി. പാലക്കാട്ടെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍വ്വകക്ഷി യോഗം നടന്നത്.
പോപ്പുലര്‍ ഫ്രണ്ട്, ആര്‍എസ്എസ് അനുഭാവികളുടെ കൊലപാതകത്തെ തുടര്‍ന്ന് പാലക്കാട് ജില്ലയില്‍ നിരോധനാജ്ഞ തുടരുന്ന സാഹചര്യത്തിലാണ് സര്‍വകക്ഷി യോഗം ചേരാൻ തീരുമാനിച്ചത്.
അതേസമയം, സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ജില്ലയില്‍ നിരോധനാജ്ഞ തുടരുകയാണ്. നിരോധനാജ്ഞ കഴിയുന്നത് വരെ ഇരുചക്ര വാഹനങ്ങളില്‍ സ്ത്രീകളും കുട്ടികളുമൊഴിച്ച് മറ്റുള്ളവര്‍ പിന്‍സീറ്റില്‍ യാത്ര ചെയ്യരുതെന്ന് എഡിഎം നിര്‍ദ്ദേശം നല്‍കി. അക്രമസാധ്യത കണക്കിലെടുത്താണ് നടപടി.
ഇതിനിടെ പാലക്കാട്ടെ എസ് ഡിപി ഐ പ്രവർത്തകൻ സുബൈർ വധക്കേസിൽ മൂന്ന് പേർ പിടിയിൽ. ആറുമുഖൻ,ശരവണൻ,രമേശ് എന്നിവരാണ് പിടിയിലായത്. കൊലപാതകത്തിൽ നേരിട്ട് പങ്കുള്ളവരെന്ന് കരുതുന്നവരാണ് പിടിയിലായിരിക്കുന്നത്. പിടിയിലായവരെ രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്യുകയാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here