Lemon : ഇനി നാരങ്ങയ്ക്ക് പുളിപ്പേറും; ഒരു ചെറുനാരങ്ങയുടെ വില 15 രൂപ !

വേനല്‍ക്കാലം വന്നതോടെ ചെറുനാരങ്ങയുടെ വില കുത്തനെ ഉയര്‍ന്നു. ദില്ലിയില്‍ ഒരു ചെറുനാരങ്ങയുടെ ചില്ലറവില 10നും 15 രൂപയ്ക്കും ഇടയിലാണ്. പുനെയില്‍ ചിലയിടങ്ങളില്‍ ഒരെണ്ണത്തിന് 20 രൂപ വരെ ഉയര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. ദില്ലിയില്‍ 40 ഡിഗ്രിയിക്ക് മുകളിലാണ് താപനില.

കിലോക്ക് 290 രൂപയാണ് നാരങ്ങയുടെ വില. ഇത് പ്രത്യേക നിരക്കാണെന്ന് കച്ചവടക്കാര്‍ പറയുന്നു. യഥാര്‍ഥ വില 300 ന് മുകളിലെന്നാണ് അവര്‍ പറയുന്നത്. വേനല്‍ക്കാലത്ത് ശരാശരി അഞ്ചു രൂപ മുതല്‍ പത്തുരൂപ വരെ ചെറുനാരങ്ങ വില വര്‍ധിക്കാറുണ്ട്. എന്നാല്‍ ഒരെണ്ണത്തിന് 20 രൂപ വരെ വര്‍ധിക്കുന്നത് ആദ്യമായാണെന്ന് കച്ചവടക്കാര്‍ പറയുന്നു.

രണ്ട് ലിറ്റര്‍ പെട്രോളിന്റെ വിലയാണ് ഒരു കിലോ ചെറു നാരങ്ങയ്ക്ക് . ഇതോടെ നാരങ്ങാ വെള്ളത്തിനും വില കൂടിയിട്ടുണ്ട്. ദില്ലിയില്‍ ഒരു ഗ്ലാസ് നാരങ്ങ സോഡയ്ക്ക് 15 രൂപ ഉണ്ടായിരുന്ന സ്ഥാനത്ത് വില ഇരട്ടിയായി. 25നും 30 രൂപയ്ക്കും ഇടയിലാണ് വില.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News