Ann Augustine: ‘അടി കപ്യാരേ കൂട്ടമണി’ കന്നഡയിലെത്തുന്നു; നിര്‍മ്മാതാവായി ആന്‍ അഗസ്റ്റിന്‍

‘അടി കപ്യാരേ കൂട്ടമണി’ എന്ന മലയാളത്തിലെ ഹിറ്റ് ചിത്രം കന്നഡയില്‍ റീമേക്കിനൊരുങ്ങുന്നു. 2015ല്‍ ജോണ്‍ വര്‍ഗീസിന്റെ സംവിധാനത്തിലായിരുന്നു മലയാളത്തില്‍ ചിത്രം എത്തിയത്. കന്നഡയിലേക്ക് ചിത്രം റിമേക്ക് ചെയ്യുമ്പോള്‍ ആന്‍ അഗസ്റ്റിന്‍ നിര്‍മ്മാതാവുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് ആന്‍ അഗസ്റ്റിന്‍ താന്നെയാണ് കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. കന്നഡയില്‍ റീമേക്ക് ചെയ്യുന്ന ചിത്രത്തിന് ‘അബ്ബബ്ബാ’ എന്നാണ് പേരിട്ടിരിക്കുന്നത്.

താന്‍ ഏറെക്കാലമായി കാത്തിരിക്കുന്ന ദിവസമാണ് ഇതെന്നും സന്തോഷകരവും സംഘര്‍ഷഭരിതവുമായ, നിരവധി ഓര്‍മ്മകള്‍ ഈ ചിത്രത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഉണ്ടായെന്നും ആന്‍ അഗസ്റ്റിന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

ഈ യാത്രയില്‍ ഒപ്പം നിന്നവര്‍ക്കെല്ലാം നന്ദി അറിയിക്കുന്നു എന്നും ചിത്രം തന്റെ അമ്മയ്ക്കാണ് സിനിമ സമര്‍പ്പിച്ചിരിക്കുന്നതെന്നും ആന്‍ അഗസ്റ്റിന്‍ അറിയിച്ചു. വിജയ് ബാബു, വിവേക് തോമസ് എന്നിവരും ആനിനൊപ്പം ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ പങ്കാളികളാകുന്നു. ഫ്രൈഡേ ഫിലിം ഹൌസ്, മിറാമര്‍ ഫിലിംസ് എന്നീ ബാനറുകളിലാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. സിനിമ സംവിധാനം ചെയ്യുന്നത് കെ എം ചൈതന്യയാണ്.

ലികിത് ഷെട്ടി, അമൃത അയ്യങ്കാര്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അജയ് രാജ്, താണ്ഡവ്, ധന്‍രാജ് എന്നിവരും അഭിനയിക്കുന്നു. മനോഹര്‍ ജോഷിയാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് പി ഹരിദോസ് കെജിഎഫ്, സംഗീതം ദീപക് അലക്‌സാണ്ടര്‍, ചീഫ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിനയ് ബാബു, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍ ഷില്‍ക എബ്രഹാം, പി ഹരിദോസ് കെജിഎഫ്, പ്രണോയ് പ്രകാശ്.

അഭിലാഷ് എസ് നായര്‍, ജോണ്‍ വര്‍ഗീസ് എന്നിവരുടെ കഥയില്‍ നിന്നും അഡാപ്റ്റഡ് സ്‌ക്രീന്‍പ്ലേ തയ്യാറാക്കിയിരിക്കുന്നത് സംവിധായകന്‍ കെ എം ചൈതന്യ തന്നെയാണ്. സംഭാഷണം കെ എല്‍ രാജശേഖര്‍, കലാസംവിധാനം വിശ്വാസ് കശ്യപ്, മേക്കപ്പ് പി കുമാര്‍, വസ്ത്രാലങ്കാരം ജാക്കി, നൃത്തസംവിധാനം ഹര്‍ഷ, അസോസിയേറ്റ് ഡയറക്ടര്‍ ശരത്ത് മഞ്ജുനാഥ്, പ്രൊഡക്ഷന്‍ മാനേജര്‍മാര്‍ മധുസൂദന്‍ ഗൌഡ, വിജയ് രാജാറാം, അന്‍ന്ദു എസ് നായര്‍ എന്നിവരാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News