ഡയറി എഴുതുന്നത് ശീലമാക്കിയാലുള്ള ഗുണങ്ങള്‍ ഇതൊക്കെയാണ്…

എല്ലാ ദിവസവും ഡയറി എഴുതുന്ന ശീലമുള്ള ഒരുപാട് പേരുണ്ട്. ഡയറി എഴുതുന്നത് ശീലമാക്കിയുള്ള ഗുണങ്ങള്‍ ഏറെയാണ്. അവ എന്തൊക്കെയാണെന്ന് നോക്കാം…

സമ്മര്‍ദ്ദം കുറയാക്കാം – നിങ്ങളുടെ ഉള്ളിലെ വികാരങ്ങളെ കുറിച്ച് എഴുതുന്നത് നിങ്ങളുടെ ആശങ്കകളും നിരാശകളും സങ്കടങ്ങളും കുറയ്ക്കാന്‍ സഹായിക്കുന്നു. കാലക്രമേണ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാകുന്ന ഏത് പിരിമുറുക്കവും പ്രശ്‌നങ്ങളും കുറയ്ക്കാനും ഒഴിവാക്കാനും ഇത് നിങ്ങളെ സഹായിക്കും.

എഴുതാനുള്ള കഴിവ് മെച്ചപ്പെടുത്താം – എഴുതാനുള്ള നിങ്ങളുടെ കഴിവ് മെച്ചപ്പെടുത്താന്‍ ഡയറി എഴുത്ത് സഹായിക്കും. ഒരുപക്ഷേ, നിങ്ങള്‍ക്ക് എഴുതാന്‍ അനുയോജ്യമായ ഒരു വിഷയം പലപ്പോഴും ഉണ്ടായിരിക്കണമെന്നില്ല. എന്നിരുന്നാലും നിങ്ങള്‍ ചെയ്യേണ്ടത് നിങ്ങളുടെ ചിന്തകള്‍ ഡയറിയില്‍ കുറിക്കാന്‍ തുടങ്ങുക എന്നതാണ്. എത്രയധികം എഴുതുന്നുവോ അത്രത്തോളം നിങ്ങളുടെ എഴുത്തും മെച്ചപ്പെടും.

ആശയങ്ങള്‍ കൂട്ടിവെയ്ക്കാം – നിങ്ങളുടെ എല്ലാ ചിന്തകളും എപ്പോള്‍ വേണമെങ്കിലും എവിടെയും എഴുതാം എന്നതാണ് ഡയറി എഴുത്ത് ശീലമാക്കുന്നതിന്റെ ഗുണം. ചിന്തയില്‍ വരുന്ന ആശയങ്ങളെല്ലാം ഡയറിയില്‍ കുറിച്ചു വെയ്ക്കാം. പിന്നീട് കൂടുതല്‍ ആശയങ്ങള്‍ കണ്ടെത്തുന്നതിനും നിഗമനങ്ങളില്‍ എത്തിച്ചേരുന്നതിനും ഈ കുറിപ്പുകള്‍ ഉപയോഗിക്കാം.

ലക്ഷ്യങ്ങള്‍ നേടാന്‍ സഹായിക്കും – നിങ്ങളുടെ ലക്ഷ്യങ്ങള്‍, സ്വപ്നങ്ങള്‍, പുതുവര്‍ഷത്തിലെ തീരുമാനങ്ങള്‍.. അങ്ങനെ പലതും രേഖപ്പെടുത്താനുള്ള ഒരിടം കൂടിയാണ് ഡയറി. ഇക്കാര്യങ്ങളെല്ലാം ഒരു ഡയറിയില്‍ സൂക്ഷിക്കുന്നതിലൂടെ ജീവിതത്തിലെ ഓരോ മാറ്റങ്ങളും വഴിത്തിരിവുകളുമൊക്കെ ട്രാക്ക് ചെയ്യാന്‍ നിങ്ങള്‍ക്ക് സാധിക്കും. പുതിയ ലക്ഷ്യങ്ങള്‍ നേടാനും അത് നിങ്ങളെ സഹായിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News