കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പള വിതരണം ആരംഭിച്ചു

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പള വിതരണം ആരംഭിച്ചു. ശമ്പളവിതരണത്തിന്റെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായിയിരുന്നു. സര്‍ക്കാര്‍ ഇതിനായി 30 കോടി രൂപ അനുവദിച്ചിരുന്നു. ശമ്പള വിതരണം ഇന്ന് രാത്രിയോടെ പൂർത്തിയാക്കും.

കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളം അക്കൗണ്ടുകളിൽ എത്തിത്തുടങ്ങി. അതേസമയം പ്രതിഷേധം തുടരാൻ തന്നെയാണ് അംഗീകൃത ട്രേഡ് യൂണിയനുകളുടെ തീരുമാനം.  ശമ്പള വിതരണം വൈകുന്നതിലും മാനേജ്മെന്റിന്റെ തുഗ്ലക്ക് പരിഷ്കരണങ്ങളിൽ പ്രതിഷേധിച്ചുമാണ് സമരം.

പ്രതിമാസ കളക്ഷനടക്കം വരുമാനം കോടികളായി ഉയർന്നിട്ടും കെ.എസ്.ആർ.ടി.സിയിൽ ശമ്പളവിതരണം താളംതെറ്റിച്ചത് കേന്ദ്ര സർക്കാർ കുത്തനെ കൂട്ടിയ ഡീസൽ വിലവർധനയും ശമ്പള പരിഷ്കാരണവുമാണ്.

ജീവനക്കാരുടെ പ്രതിസന്ധി മുന്നിൽ കണ്ട് കൊണ്ട് സർക്കാർ ധന വകുപ്പിൽ നിന്ന് 30 കോടി രൂപ KSRTC ക്ക്‌ നൽകി. സർക്കാർ അനുവദിച്ച തുകയും കെ.എസ്.ആർ.ടി.സിയുടെ അക്കൗണ്ടിൽ നിലവിൽ ഉള്ള തുകയും കൂടാതെ ഓവർ ഡ്രാഫ്റ്റായി എടുത്ത 45 കോടി രൂപയും  കൂടി ചേർത്താണ് മുഴുവൻ ജീവനക്കാർക്കും  മാനേജ്മെന്റ് ശമ്പളം നൽകാനായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News