പഞ്ചായത്തുകളില്‍ കാട്ടുപന്നികളെ വെടിവെയ്ക്കാന്‍ ലൈസന്‍സ് ഉള്ളവരുടെ കൂട്ടായ്മയുണ്ടാക്കും; മന്ത്രി എ കെ ശശീന്ദ്രന്‍

പഞ്ചായത്തുകളില്‍ കാട്ടുപന്നികളെ വെടിവെയ്ക്കാന്‍ ലൈസന്‍സ് ഉള്ളവരുടെ കൂട്ടായ്മയുണ്ടാക്കുമെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. കാട്ടുപന്നിയെ സംസ്ഥാനത്താകമാനം ക്ഷുദ്രജീവിയായ് പ്രഖ്യാപിക്കണ്ട ആവശ്യമില്ലെന്നും ആക്രമണം രൂക്ഷമായിട്ടുള്ള ഇടങ്ങളില്‍ മാത്രമായിരിക്കും നടപടിയെന്നും മന്ത്രി പറഞ്ഞു. ഇടുക്കിയിലെ വന്യമൃഗ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. നിര്‍ദ്ദേശം കേന്ദ്ര ഗവണ്‍മെന്റിന് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ചിന്നക്കനാലില്‍ നാല് ആനപ്പാതകള്‍ നിര്‍മ്മിക്കും, തുരങ്ക പാത മാതൃകയിലാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കുകയെന്നും അതിന്റെ ശ്രമങ്ങള്‍ ആരംഭിച്ചുവെന്നും മന്ത്രി പറഞ്ഞു. വന്യമൃഗ ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്കുള്ള നഷ്ടപരിഹാര കുടിശിക ഒന്നര മാസത്തിനകം നല്‍കുമെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ ഇടുക്കിയില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News