ADVERTISEMENT
മുമ്പില്‍ മനുഷ്യര്‍ ആണെന്ന പരിഗണനയോടെ ഫയലുകള്‍ കൈകാര്യം ചെയ്യണമെന്ന് പൊതു വിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. കെ.എ.എസ് ട്രെയിനികള്‍ക്കുള്ള ഓറിയന്റേഷന്‍ ക്ലാസില്‍ ‘വകുപ്പിനെ അറിയുക ‘ എന്ന സെഷനിലെ ആദ്യ ക്ലാസ് എടുക്കുകയായിരുന്നു മന്ത്രി.
വളരെ ശക്തമായ പൊതുവിദ്യാഭ്യാസ സംവിധാനമാണ് നമുക്കുള്ളത്. ആകെയുള്ള കുടുംബങ്ങളില്‍ 80 ശതമാനത്തില്‍ കൂടുതല്‍ വീടുകളുമായി പ്രത്യക്ഷമായോ പരോക്ഷമായോ പൊതുവിദ്യാഭ്യാസ സംവിധാനം ബന്ധപ്പെട്ടുകിടക്കുന്നു. ശാസ്ത്രീയതയും മാനുഷികതയും ഒത്തുചേര്‍ന്നപ്പോളാണ് കൊവിഡ് കാലത്തും മികച്ച നേട്ടം കൈവരിക്കാന്‍ കേരളത്തിനായത്.
ദേശീയതലത്തിലെ മൊത്തം കണക്കെടുപ്പില്‍ നാലില്‍ ഒരു കുട്ടി സ്‌കൂളില്‍ എത്തുന്നില്ല എന്ന് കാണാം. യു.എന്‍.ഡി.പി തയ്യാറാക്കിയ ഏറ്റവും അവസാനത്തെ ഹ്യൂമന്‍ ഡെവലപ്‌മെന്റ് റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യന്‍ കുട്ടികളുടെ ശരാശരി സ്‌കൂളിങ് 6.5 വര്‍ഷമാണ്. ഒന്നാം ക്ലാസ്സില്‍ ചേരുന്ന 47% കുട്ടികള്‍ പത്താം ക്ലാസ് ആവുമ്പോഴേക്കും കൊഴിഞ്ഞു പോകുന്നു.
കേരളത്തില്‍ സ്‌കൂള്‍ പ്രായത്തില്‍ എത്തുന്ന എല്ലാ കുട്ടികളും സ്‌കൂളുകളില്‍ എന്‍ട്രോള്‍ ചെയ്യുന്നുണ്ട്. സ്‌കൂളുകളില്‍ എന്‍ട്രോള്‍ ചെയ്യുന്ന ഏതാണ്ടെല്ലാവരും പന്ത്രണ്ടാം ക്ലാസ് പൂര്‍ത്തിയാക്കുന്നു. ദേശീയതലത്തില്‍ അദ്ധ്യാപക നിയമനത്തിന് സ്‌കൂളാണ് യൂണിറ്റ് എങ്കില്‍ കേരളത്തിലത് ക്ലാസ് ആണ്. ഓരോ ക്ലാസിലും പരിശീലനം സിദ്ധിച്ച ടീച്ചറെ ഉറപ്പാക്കിയ ഏക സംസ്ഥാനമാണ് കേരളം എന്നും മന്ത്രി വി.ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.