കോഴിക്കോട് നഗരത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട

കോഴിക്കോട് ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഗുജറാത്തി സ്ട്രീറ്റില്‍ വെച്ച് മാരക മയക്കു മരുന്നായ MDMA യുമായി യുവാവ് പിടിയില്‍. കല്ലായ് എണ്ണപ്പാടം സ്വദേശിയായ അബു ഷഹലാണ് കോഴിക്കോട് ടൗണ്‍ പൊലീസിന്റെ പിടിയിലായത്. ഇയാളില്‍ നിന്നും 6.7 ഗ്രാം MDMA യും ഒരു പൊതി കഞ്ചാവും കണ്ടെടുത്തു. 15 പാക്കറ്റുകളിലാക്കി വില്പനക്ക് കൊണ്ടുവന്ന MDMA ക്കു ഏകദേശം 30000 രൂപ വില വരും. മുന്പും ഇയാള്‌ക്കെതിരെ മയക്ക് മരുന്ന് ഉപയോഗത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.

അടുത്ത കാലങ്ങളിലായി നഗരത്തില്‍ യുവാക്കള്‍ക്കിടയില്‍ മയക്കു മരുന്നിന്റെ ഉപയോഗം വ്യാപിച്ചു വരുന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ടൗണ്‍ പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടറായ അനൂപ് A.P, പ്രസാദ്, പ്രൊബോഷന്‍ SI മുഹമ്മദ് സിയാദ്, ASI ഷബീര്‍, SCPO മാരായ ഹസീസ്, ബിനില്‍ കുമാര്‍, CPO മാരായ സജീഷ്, അനൂജ്, ജിതേന്ദ്രന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടി കൂടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News