എന്‍ജിനീയേഴ്സ് വിഭാഗത്തില്‍ നിന്നും ആദ്യ ഇന്ത്യൻ കരസേനാ മേധാവി; അപൂര്‍വ ചുവടുവയ്പ്പുമായി ലഫ്റ്റനൻ്റ് ജനറൽ മനോജ് പാണ്ഡെ

ഇന്ത്യൻ കരസേനാ മേധാവിയായി ലഫ്റ്റനൻ്റ് ജനറൽ മനോജ് പാണ്ഡെ ചുമതലയേൽക്കും. സേനയിലെ കോര്‍പ്സ് ഓഫ് എന്‍ജിനീയേഴ്സ് വിഭാഗത്തില്‍ നിന്നുള്ള ആദ്യ കരസേന മേധാവി കൂടിയാണ് പാണ്ഡേ.

ഈ മാസം അവസാനത്തോടെ വിരമിക്കുന്ന എംഎം നരവനെയ്ക്ക് പകരക്കാരനായാണ് മനോജ് പാണ്ഡെയുടെ നിയമനം. ആൻഡമാൻ നിക്കോബാർ കമാണ്ടിൻ്റെ കമാൻഡർ ഇൻ ചീഫായും പാണ്ഡേ പ്രവർത്തിച്ചിട്ടുണ്ട്.

നിലവിൽ കരസേനാ ഉപമേധാവിയായി പ്രവർത്തിച്ച് വരികെയാണ് മേധാവിയായുള്ള സ്ഥാനക്കയറ്റം. പരം വിശിഷ്ട് സേവാ മെഡൽ ഉൾപ്പെടെ നേടിയിട്ടുണ്ട്. എന്നാൽ, സംയുക്ത സൈനിക മേധാവി ആരാകണമെന്നതിൽ ഇപ്പോഴും തീരുമാനം ആയിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News