ഇന്‍സ്റ്റഗ്രാം റീല്‍സില്‍ ശ്രദ്ധേയമായി ‘കീടം’ സിനിമയിലെ കാട്ടുതീ പാട്ട്…

രാഹുല്‍ റിജി നായര്‍ ‘ഖോ ഖോ’ എന്ന ചിത്രത്തിന് ശേഷം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കീടം’. സിദ്ധാര്‍ത്ഥ പ്രദീപ് ഈണമിട്ട കീടത്തിലെ ‘കാട്ടു തീ’ എന്ന പാട്ട് കഴിഞ്ഞ ദിവസം യൂട്യൂബില്‍ റീലീസ് ആയിരുന്നു.

ഇപ്പോള്‍ ഈ പാട്ട് കൂടുതല്‍ ശ്രദ്ധേയമാകുന്നത് ഇന്‍സ്റ്റഗ്രാം റീല്‍സ് വീഡിയോയിലൂടെയാണ്. നിരവധി പേര്‍ ‘കാട്ടുതീ’സോങ്ങിന് ചുവടുകള്‍ വച്ചു ഇന്‍സ്റ്റഗ്രാം റീല്‍സ് വീഡിയോയായി അപ്ലോഡ് ചെയ്തിട്ടുണ്ട്.

ചിത്രത്തില്‍ രജീഷ വിജയന്‍, വിജയ് ബാബു, ശ്രീനിവാസന്‍, മണികണ്ഠന്‍ പട്ടാമ്പി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. മെയ് റിലീസ് ആയി ചിത്രം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്ത് വന്ന ടീസര്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News