
കേരള ഒളിമ്പിക് അസോസിയേഷന്‍ 2022 ഒക്ടോബറില്‍ സംഘടിപ്പിക്കാനിരിക്കുന്ന പ്രഥമ കേരള സ്‌കൂള്‍ ഗെയിംസിന്റെ ആദ്യ ഓര്‍ഗനൈസിങ് കമ്മിറ്റി രൂപീകരണ യോഗം ചേര്‍ന്നു. ഏപ്രില്‍18 ന് വൈകിട്ട് 4 മണിക്ക് തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന യോഗം കേരള ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് വി. സുനില്‍കുമാറിന്റെ അധ്യക്ഷതയില്‍ പൊതുവിദ്യാഭ്യാസ- തൊഴില്‍ വകുപ്പ് മന്ത്രി ശ്രീ വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് , സി ബി എസ് സി , ഐ സി എസ് സി, കേന്ദ്രീയ വിദ്യാലയ, നവോദയ വിദ്യാലയങ്ങള്‍ ഉള്‍പ്പെടെ കേരളത്തിലെ എല്ലാ സിലബസ്സിലെ വിദ്യാര്‍ത്ഥികളെയും ഉള്‍പ്പെടുത്തുന്ന സംസ്ഥാനതല കായിക മത്സരം കേരളത്തിലെ ആദ്യ ചുവടുവായ്പ്പാണെന്ന് അദ്ദേഹം പറഞ്ഞു. പുതിയ കായിക താരങ്ങളെ വാര്‍ത്തെടുത്ത് കായിക രംഗത്തെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തില്‍ കേരള ഒളിമ്പിക് അസോസിയേഷന്‍ ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ട്.
പ്രഥമ കേരള ഗെയിംസും കേരള ഗെയിംസ് എക്‌സ്‌പോയുമെല്ലാം അതിന്റെ ഭാഗമാണ്. അടുത്ത വലിയ ചുവടുവയ്പ്പായി പ്രഥമ കേരള സ്‌കൂള്‍ ഗെയിംസ് മാറും. 25 മത്സരവിഭാഗങ്ങളിലായി കേരളത്തിലെ 14 ജില്ലകളില്‍ നിന്നുമുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ കേരള ഗെയിംസിന്റെ ഭാഗമാകും. ഓരോ ജില്ലയിലും 30,000 കുട്ടികളെ പങ്കെടുപ്പിക്കുന്ന ജില്ലാതല മത്സരങ്ങള്‍ സംഘടിപ്പിക്കുകയും അതില്‍ ജേതാക്കളാകുന്ന 10 ,000 കുട്ടികളെ സംസ്ഥാന തലത്തില്‍ പങ്കെടുപ്പിക്കുകയും ചെയ്യുന്ന ബൃഹത്തായ കായിക മുന്നേറ്റമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അന്താരാഷ്ട്ര ഒളിമ്പിക്സിലേക്ക് കേരളത്തില്‍ നിന്നും കായിക താരങ്ങളെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ കേരള ഒളിമ്പിക് അസോസിയേഷന്റെ സി.എസ്. ആര്‍. കമ്മിറ്റി എടുത്ത സുപ്രധാന തീരുമാനം യോഗത്തില്‍ പ്രഖ്യാപിക്കുകയുണ്ടായി. കേരള സ്‌കൂള്‍ ഗെയിംസിലെ 5 ഇനത്തില്‍ മികവ് തെളിയിക്കുന്ന 30 കുട്ടികളെ കേരള ഒളിമ്പിക് അസോസിയേഷന്‍ സി.എസ്. ആര്‍. കമ്മിറ്റി ദത്തെടുക്കുകയും ഈ കുട്ടികള്‍ക്ക് തുടര്‍ വിദ്യാഭ്യാസം, ഉന്നതനിലവാരത്തിലുള്ള താമസ സൗകര്യം, ഇന്ത്യയിലും വിദേശത്തുമുള്ള മികച്ച കോച്ചുകളുടെ കീഴില്‍ പരിശീലനം എന്നിവയെല്ലാം കമ്മിറ്റി സൗജന്യമായി നല്‍കുകായും ചെയ്യും. ഇതിനായി പ്രതിവര്‍ഷം 3 കോടി രൂപയാണ് ആകെ ചെലവ് പ്രതീക്ഷിക്കുന്നത്. സ്‌കൂള്‍ ഗെയിംസ് നടത്തിപ്പില്‍ നിന്ന് നിന്നും ലഭിക്കുന്ന ചിലവ് കഴിഞ്ഞുള്ള തുക സി എസ് ആര്‍ കമ്മിറ്റി ഇതിനായി മാറ്റിവയ്ക്കും. എല്ലാ വര്‍ഷവും ഇത്തരത്തില്‍ സ്‌കൂള്‍ ഗെയിംസ് സംഘടിപ്പിച്ച് കായിക മേഖലയെ ശക്തിപ്പെടുത്താനും പുതിയ കായിക താരങ്ങളെ വാര്‍ത്തെടുക്കാനും ഈ ശ്രമം തുടരും. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലൊന്നും ഇല്ലാത്ത മാതൃകയാണ് ഇവിടെ സാധ്യമാക്കിയിരിക്കുന്നത്.
കേരള ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ എസ്. രാജീവ്, ട്രഷറര്‍ എം.ആര്‍. രഞ്ജിത്, സീനിയര്‍ വൈസ് പ്രസിഡന്റ് പി. മോഹന്‍ ദാസ്,റിട്ടയേര്‍ഡ് ജസ്റ്റിസ് എം. ആര്‍. ഹരിഹരന്‍ നായര്‍, സി.ബി.എസ്.സി. നാഷണല്‍ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ഡോ. ഇന്ദിരാ രാജന്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എസ്. എസ്. സുധീര്‍ ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് കെ. എസ്. ബാലഗോപാല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. വിവിധ അസോസിയേഷന്‍ ഭാരവാഹികള്‍, ജനപ്രതിനിധികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പ്രമുഖ കായിക താരങ്ങള്‍, കായിക സംഘാടകര്‍ എന്നിവരും യോഗത്തില്‍ സന്നിഹിതരായിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here