ഫോട്ടോ എടുക്കാന്‍ ശ്രമിച്ച യാത്രക്കാരനെ ആക്രമിക്കാന്‍ പാഞ്ഞടുത്ത് ആന; വീഡിയോ വൈറല്‍

കര്‍ണാടക ബന്ദിപ്പൂര്‍ വന്യജീവി സങ്കേതത്തില്‍ കാട്ടാന യാത്രക്കാരെ ആക്രമിക്കാന്‍ പാഞ്ഞടുക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നു. കാര്‍ നിര്‍ത്തി വനത്തിലിറങ്ങി ഫോട്ടോ എടുക്കാന്‍ ശ്രമിച്ച സഞ്ചാരികളെ കാട്ടാന തുരത്തുന്നതാണ് ദൃശ്യങ്ങളില്‍. കേരള അതിര്‍ത്തിക്കടുത്ത് വെച്ചാണ് സംഭവം.

കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് യാത്രക്കാരന്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. തൊട്ടു പുറകില്‍ വന്ന വാഹന യാത്രക്കാരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. കാട്ടാനകള്‍ ഏറെയുള്ള മേഖലയാണിത്. വന്യ ജീവി സങ്കേതത്തിനുള്ളില്‍ ഹോണ്‍ മുഴക്കുന്നതും വാഹനം നിര്‍ത്തിയിടുന്നതും കര്‍ശ്ശനമായി നിരോധിച്ചിട്ടുണ്ട്. സംഭവം ശ്രദ്ധയില്‍പ്പെട്ടില്ലെന്നാണ് വനം വകുപ്പിന്റെ വിശദീകരണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News