അന്തര്‍സംസ്ഥാന തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍, റേഷന്‍ വിതരണം; കേന്ദ്രസര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് സുപ്രീംകോടതി

അന്തര്‍സംസ്ഥാന തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍, റേഷന്‍ വിതരണം എന്നീ വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിനോട് തല്‍സ്ഥിതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് സുപ്രീംകോടതി. 2021 ജൂണ്‍ 29ന് നടത്തിയ സുപ്രീംകോടതിവിധിയില്‍ അന്തര്‍സംസ്ഥാന തൊഴിലാളികള്‍ക്ക് റേഷനും സമൂഹ അടുക്കളകള്‍ വഴി ഭക്ഷണവും വിതരണം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരിനോടും സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍, ഈ വിധി കേന്ദ്രവും ചില സംസ്ഥാനങ്ങളും പാലിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടി ഹര്‍ഷ് മേന്ദര്‍, അഞ്ജലി ഭരദ്വാജ്, ജഗദീപ് ഛോക്കര്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel