മരിയുപോള്‍ പൂര്‍ണമായും നിയന്ത്രണത്തിലായെന്ന് റഷ്യന്‍ സൈന്യം

യുക്രൈനിലെ തീരനഗരമായ മരിയുപോള്‍ പൂര്‍ണമായും നിയന്ത്രണത്തിലായെന്ന് റഷ്യന്‍ സൈന്യം. ഒളിച്ചിരിക്കാന്‍ ടണലുകളുള്ള അസോവ്സ്തല്‍ സ്റ്റീല്‍ മില്‍ പരിസരത്ത് മാത്രമാണ് നിലവില്‍ യുക്രൈന്‍ സൈന്യമുള്ളത്. യുക്രൈന്‍ സൈന്യത്തോട് കീഴടങ്ങണമെന്നും റഷ്യ ആവശ്യപ്പെട്ടു. മരിയൂപോളില്‍ ടര്‍ക്കിഷ് പള്ളിയില്‍ ഉക്രയ്ന്‍ നവനാസികള്‍ തടവിലാക്കിയവരെ രക്ഷപ്പെടുത്തിയതായി റഷ്യന്‍ പ്രതിരോധവക്താവ് മേജര്‍ ജനറല്‍ ഇഗര്‍ കൊനാഷെന്‍കോവ് പറഞ്ഞു. തുര്‍ക്കി പ്രസിഡന്റ് റസപ് തയ്യിബ് എര്‍ദോഗന്റെ അഭ്യര്‍ഥനപ്രകാരം ശനിയാഴ്ച പ്രത്യേക സൈനിക ദൗത്യത്തിലൂടെയാണ് ഇവരെ രക്ഷപ്പെടുത്തിയത്.

എന്നാല്‍, മരിയുപോള്‍ ചെറുത്തുനില്‍ക്കുകയാണെന്ന് യുക്രൈന്റെ ഉപപ്രതിരോധ മന്ത്രി ഹന്ന മല്യാര്‍ പറഞ്ഞു. രാജ്യത്തിന്റെ മറ്റു പ്രദേശങ്ങളിലേക്ക് കയറാന്‍ സമ്മതിക്കാതെ റഷ്യന്‍ സൈന്യത്തെ പ്രതിരോധിക്കുകയാണ് മരിയൂപോളെന്നും അവര്‍ പറഞ്ഞു. റഷ്യ കരുതിക്കൂട്ടി മരിയൂപോളിലുള്ള ഓരോരുത്തരെയും ആക്രമിക്കുകയാണെന്ന് ഉക്രയ്ന്‍ പ്രസിഡന്റ് വ്ലോദിമിര്‍ സെലന്‍സ്‌കി ആരോപിച്ചു. ഖര്‍കിവില്‍ ഷെല്‍ ആക്രമണത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടതായും 13 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News