ഡല്‍ഹി ക്യാപിറ്റല്‍സ് താരം മിച്ചല്‍ മാര്‍ഷ് കൊവിഡ് പോസിറ്റീവ്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ ആവേശകരമായി പുരോഗമിക്കവെ വീണ്ടും ആശങ്കയായി കോവിഡ്. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഓസീസ് ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷിന് കോവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. മിച്ചല്‍ മാര്‍ഷിനെ കൂടാതെ മൂന്ന് മറ്റ് ടീം അംഗങ്ങളും കൊവിഡ് പോസിറ്റീവ് ആയിരിക്കുകയാണ്. ടീം ഫിസിയോ പാട്രിക് ഫര്‍ഹാര്‍ട്ട് വെള്ളിയാഴ്ച പോസിറ്റീവ് ആയിരുന്നു.

കൊവിഡ് ബാധിച്ചവരെ പ്രത്യേക നിരീക്ഷണത്തിലേക്ക് മാറ്റിയിരിക്കുകയാണ്. രണ്ട് പരിശോധനകള്‍ കൂടി നടത്തിയ ശേഷമാവും ഇവരെ മത്സരത്തിനായി അനുവദിക്കുക. ഡല്‍ഹി ക്യാപിറ്റല്‍സ്-പഞ്ചാബ് കിങ്സ് മത്സരം ബുധനാഴ്ച നടക്കാനിരിക്കുകയാണ്. ഇതിനിടെയാണ് ഡല്‍ഹി ക്യാംപിലെ കൊവിഡ് ബാധ ആശങ്ക സൃഷ്ടിക്കുന്നത്. പൂനെയിലാണ് ഈ മത്സരം. നിലവില്‍ മുംബൈയിലാണ് ടീമുള്ളത്. മൂന്ന് പരിശോധനക്ക് ശേഷം മാത്രമാവും ടീം പൂനെയിലേക്ക് തിരിക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here