Dileep : ദിലീപിന് ഇന്ന് നിര്‍ണായകം; വധ ഗൂഢാലോചനക്കേസ് റദ്ദാക്കണമെന്ന ഹര്‍ജിയിൽ വിധി ഇന്ന്

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ഇന്ന് ഉച്ചക്ക് ഒന്നേമുക്കാലിന് സിംഗിൾ ബഞ്ചാണ് വിധി പറയുക.

കേസില്‍ ഹർജിയിൽ കോടതി മുൻപ് വിശദമായ വാദം കേട്ടിരുന്നു . കേസ് ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്നും എഫ് ഐ ആർ റദ്ദാക്കണമെന്നുമാണ് ദിലീപിൻ്റെ ആവശ്യം .

എഫ് ഐ ആർ റദ്ദാക്കിയില്ലെങ്കിൽ സി ബി ഐ അന്വേഷണത്തിന് നിർദേശിക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു.എന്നാൽ ഹർജി തീർപ്പാക്കുന്നതു വരെ അന്വേഷണം സ്റ്റേ ചെയ്യണമെന്ന ദിലീപിൻ്റെ ആവശ്യം കോടതി അനുവദിച്ചിരുന്നില്ല.

എഫ് ഐ ആർ റദ്ദാക്കണമെന്ന ആവശ്യത്തെ പ്രോസിക്യൂഷൻ വാദത്തിനിടെ ശക്തമായി എതിർത്തിരുന്നു. വധ ഗൂഢാലോചനാ കേസിൻ്റെ തുടർ നടപടികളിൽ പ്രോസിക്യൂഷനും ദിലീപിനും ഇന്നത്തെ ഹൈക്കോടതി വിധി നിർണ്ണായകമാണ്.

അതേസമയം നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് സമയം നീട്ടി നൽകണമെന്ന പ്രോസിക്യൂഷന്റെ അപേക്ഷയിലും ഇന്ന് തീരുമാനമുണ്ടാകും. കേസിൽ ദിലീപിന്‍റെ സഹോദരനയേും സഹോദരി ഭർത്താവിനെയും ഇന്ന് പൊലീസ് ചോദ്യം ചെയ്യും.

രാവിലെ 11 മണിക്ക് ആലുവ പൊലീസ് ക്ലബിൽ വച്ചാകും ചോദ്യം ചെയ്യൽ. കഴിഞ്ഞ ബുധനാഴ്ച ഇവർക്ക് നോട്ടിസ് നൽകിയെങ്കിലും ഇരുവരും അസൗകര്യം അറിയിച്ചിരുന്നു. തുടർന്നാണ് ഇന്ന് രാവിലെ 11 മണിക്ക് ആലുവ പൊലീസ് ക്ലബ്ബിൽ ഹാജരാകാൻ വീണ്ടും നോട്ടിസ് നൽകിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News