Cristiano Ronaldo: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മകന്‍ മരിച്ചു; രക്ഷിക്കാനായത് ഇരട്ടക്കുട്ടികളിലെ പെണ്‍കുട്ടിയെ മാത്രം

മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മകന്‍ മരിച്ചു. ഇരട്ടക്കുട്ടികളിലെ ആണ്‍കുഞ്ഞ് പ്രസവത്തിനിടെയാണ് മരിച്ചത്. പെണ്‍കുട്ടിയെ മാത്രമാണ് രക്ഷിക്കാനായതെന്ന് താരം പറഞ്ഞു. പങ്കാളിയായ ജോര്‍ജിന റോഡ്രിഗസ് ഇരട്ടക്കുട്ടികളെ ഗര്‍ഭം ധരിച്ചതായി കഴിഞ്ഞ ഒക്ടോബറില്‍ ക്രിസ്റ്റിയാനോ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചിരുന്നു.

താരം തന്നെയാണ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഇക്കാര്യം അറിയിച്ചത്. ഈ ബുദ്ധിമുട്ടേറിയ സമയത്ത് സ്വകാര്യതയാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ക്രിസ്റ്റിയാനോ ജൂനിയര്‍, മരിയ, മാതിയോ, അലാന മാര്‍ട്ടിന എന്നിവരാണ് ക്രിസ്റ്റിയാനോയുടെ മറ്റു മക്കള്‍.

ഞങ്ങളുടെ മകന്‍ മരിച്ചവിവരം അഗാധമായ ദുഃഖത്തോടെ അറിയിക്കുന്നു. ഏതൊരു മാതാപിതാക്കള്‍ക്കും ഏറ്റവും വലിയ വേദനയാണിത്. ഞങ്ങളുടെ പെണ്‍കുട്ടിയുടെ ജനനമാണ് ഈ നിമിഷത്തില്‍ ഞങ്ങള്‍ക്ക് ജീവിക്കാനുള്ള ശക്തി നല്‍കുന്നത്. ഡോക്ടര്‍മാരോടും നഴ്സുമാരോടും അവരുടെ സേവനത്തിനും കരുതലിനുമുള്ള നന്ദി അറിയിക്കുന്നു. ഈ നഷ്ടത്തില്‍ ഞങ്ങളെല്ലാവരും തകര്‍ന്നിരിക്കുകയാണ്. ഈ പ്രയാസമേറിയ സമയത്ത് സ്വകാര്യതയാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. പ്രിയപ്പെട്ട മകനേ, നീ ഞങ്ങളുടെ മാലാഖയായിരുന്നു. ഞങ്ങള്‍ എപ്പോഴും നിന്നോടൊപ്പമുണ്ട്-ക്രിസ്റ്റ്യാനോ ട്വീറ്റ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News