V N Vasavan : കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക ജനരഞ്ജന പുരസ്‌കാരം 2022 മന്ത്രി വി.എന്‍. വാസവന്

കിടങ്ങൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക സാംസ്‌കാരിക സമിതിയുടെ ഈ വര്‍ഷത്തെ കുഞ്ചന്‍ നമ്പ്യാര്‍ ജനരഞ്ജന പുരസ്‌കാരം 2022 അഭയം ചാരിറ്റബിള്‍ സൊസൈറ്റി അദ്ധ്യക്ഷനും സംസ്ഥാന സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പുമന്ത്രിയുമായ വി.എന്‍. വാസവന് നല്കുന്നു.

10001 രൂപയും ശില്പവുമടങ്ങുന്ന പുരസ്‌കാരം ഏപ്രില്‍ മാസം 26-ാം തീയതി ചൊവ്വാഴ്ച കോട്ടയം പ്രസ് ക്ലബ്ബില്‍ രാവിലെ 11 മണിക്കു ചേരുന്ന സമ്മേളനത്തില്‍ സംസ്ഥാന നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ് സമ്മാനിക്കും.

അഭയം ചാരിറ്റബിള്‍ സൊസൈറ്റിയുടെ അദ്ധ്യക്ഷനെന്ന നിലയില്‍ ജനക്ഷേമ രംഗത്ത് കഴിഞ്ഞ കാലയളവില്‍ നടത്തിയ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളും കോവിഡ് മഹാമാരികാലത്തും പ്രകൃതിദുരന്തമുഖത്തും കൈത്താങ്ങും കരുതലുമായി മാറിയ നിസ്വാര്‍ത്ഥ മനുഷ്യസ്‌നേഹി എന്ന നിലയിലുള്ള സേവനങ്ങളെ അനുസ്മരിച്ചും നവലോകം പ്രസിഡന്റ് എന്ന നിലയില്‍ കലാസാംസ്‌കാരിക രംഗത്തു നല്കിയ സംഭാകളെയും മുന്‍നിര്‍ത്തിയാണ് മന്ത്രി  വി.എന്‍. വാസവന് അവാര്‍ഡ് നല്കുന്നത്.

സാമവേദാചാര്യന്‍ ഡോ. തോട്ടം ശിവകരന്‍ നമ്പൂതിരി അദ്ധ്യക്ഷനായും സൗദി മീഡിയ പ്രവര്‍ത്തകനും അനലിസ്റ്റുമായ എസ്. സനില്‍കുമാര്‍, രാജാശ്രീകുമാര്‍വര്‍മ്മ, രാജു ആനിക്കാട്, സഞ്ജീവ് വി.പി. നമ്പൂതിരി എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് മന്ത്രി വി.എന്‍. വാസവനെ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക ജനരഞ്ജന പുരസ്‌കാരം 2022 ന് തെരഞ്ഞെടുത്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here