കരിപ്പൂര്‍ വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പരിശോധന ഉടൻ ആരംഭിക്കുമെന്ന് മന്ത്രി വി അബ്ദുറഹിമാൻ. ഭൂമി വിട്ടുനൽകുന്നവർക്ക് അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കുമെന്നും ജനങ്ങളുടെ സഹകരണത്തോടെ മാത്രമെ സ്ഥലമേറ്റെടുക്കുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു.
വിമാനത്താവള വികസനത്തിനായി ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിക്കുന്നതിനായാണ് മന്ത്രി വി അബ്ദുറഹിമാന്റെ നേതൃത്വത്തിൽ കരിപ്പൂരിൽ യോഗം ചേർന്നത്. റൺവേയുടെ കിഴക്കേ അറ്റത്ത് ഏഴര ഏക്കറും പടിഞ്ഞാറ് ഭാഗത്ത് 11 ഏക്കറും ഏറ്റെടുക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിന് അടിയന്തരമായി ഭൂമി വിട്ടു കിട്ടേണ്ടതുണ്ട്.
ഭൂമി വിട്ടു നൽകുന്നവർക്ക് ആശങ്ക വേണ്ടെന്നും സർക്കാർ നഷ്ടപരിഹാര പാക്കേജ് തയ്യാറാക്കിയിട്ടുന്നും മന്ത്രി അറിയിച്ചു. ഏറ്റെടുക്കേണ്ട സ്ഥലം സംബന്ധിച്ച രൂപരേഖ തയാറാക്കും. പിന്നീടാണ് സ്ഥലം ഏറ്റെടുക്കുന്നതിന് സര്‍വേ നമ്പറുകള്‍ ഉള്‍പ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിക്കുക.
ഇതിനായി വളരെ വേഗത്തിൽ തന്നെ പരിശോധന പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. റൺവേയോടു ചേർന്ന സുരക്ഷാപ്രതലമായ റിസ വികസിപ്പിക്കുന്നതിനാണ് സ്ഥലം ഏറ്റെടുക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.