Congress: കോണ്‍ഗ്രസ് ഭരണ സമിതിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന റബ്ബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റിയുടെ സാമ്പത്തിക ക്രമക്കേടില്‍ പ്രതിഷേധം ശക്തം

കോണ്‍ഗ്രസ് ഭരണ സമിതിയുടെ നേതൃത്വത്തില്‍ കാസര്‍ഗോഡ് പ്രവര്‍ത്തിക്കുന്ന റബ്ബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റിയുടെ സാമ്പത്തിക ക്രമക്കേടില്‍ പ്രതിഷേധം ശക്തമാകുന്നു. തട്ടിപ്പിനിരയായ നിക്ഷേപകര്‍ മലയോര മേഖല നിക്ഷേപ കര്‍ഷക കൂട്ടായ്മ രൂപീകരിച്ചാണ് പ്രതിഷേധവും നിയമനടപടികളും ശക്തമാക്കുന്നത്.

കോണ്‍ഗ്രസ് ഭരണ സമിതിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കാസര്‍കോഡ് ജില്ലാ സഹകരണ റബ്ബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റിയുടെ സാമ്പത്തിക തട്ടിപ്പിനെതിരെയാണ് നിക്ഷേപകര്‍ ഒരുമിച്ച് പ്രക്ഷോഭത്തിനൊരുങ്ങുന്നത്. 40 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്ന സ്ഥാപനം 7 വര്‍ഷത്തിലധികമായി നിക്ഷേപകരായ കര്‍ഷകര്‍ക്ക് പലിശയോ നല്‍കുന്നില്ല.

രേഖകളെല്ലാമുണ്ടായിട്ടും നിക്ഷേപം പിന്‍വലിക്കാന്‍ അനുവദിക്കുന്നില്ല. ജില്ലയിലാകെയുള്ള വിവിധ ബ്രാഞ്ചുകളിലൂടെ 10 കോടിയിലേറെ രൂപയുടെ സ്ഥിരം നിക്ഷേപം സ്വീകരിച്ചാണ് തട്ടിപ്പ് നടത്തിയത്. 10000 രൂപ മുതല്‍ ലക്ഷങ്ങള്‍ വരെ നിക്ഷേപിച്ചവരുണ്ട്.
കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനടക്കം രേഖാമൂലം പരാതി നല്‍കിയിട്ടും മറുപടി നല്‍കിയിട്ടില്ലെന്ന് നിക്ഷേപകര്‍ പറഞ്ഞു.

വിവിധ ബ്രാഞ്ചുകളില്‍ പണം നിക്ഷേപിച്ച 50 ഓളം പേര്‍ ഇതിനകം സൊസൈറ്റിക്കെതിരെ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. വ്യാഴാഴ്ച
മലയോര മേഖല നിക്ഷേപ കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ ചിറ്റാരിക്കാലിലെ സൊസൈറ്റി ആസ്ഥാനത്ത് ധര്‍ണ്ണ നടത്തും

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News