2021 ലെ തകഴി പുരസ്ക്കാരം പ്രമുഖ സാഹിത്യകാരി ഡോ.എം ലീലാവതിക്ക് സമ്മാനിച്ചു

2021 ലെ തകഴി പുരസ്ക്കാരം പ്രമുഖ സാഹിത്യകാരി ഡോ.എം ലീലാവതിക്ക് സമ്മാനിച്ചു. സ്മാരക സമിതി ചെയർമാനും മുൻ മന്ത്രിയുമായ ജി സുധാകരനാണ് ടീച്ചറിന്റെ വസതിയിലെത്തി അവാർഡ് സമ്മാനിച്ചത്. മലയാള ഭാഷക്ക്‌ ഡോ. എം ലീലാവതി നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം സമ്മാനിച്ചത്.

തകഴി സ്മാരക സമിതി ചെയർമാനും മുൻ മന്ത്രിയുമായ ജി സുധാകരൻ ടീച്ചറിന്റെ വസതിയിലെത്തി അവാർഡ് സമ്മാനിച്ചു. തകഴിയുടെ ജന്മദിനത്തിൽ തകഴി ശങ്കരമംഗലത്ത് ചേർന്ന സമ്മേളനത്തിൽ  അവാർഡ് നൽകാനാണ് നിശ്ചയിച്ചിരുനെങ്കിലും പ്രായാധിക്യം മൂലം വീട്ടിലെത്തി ടീച്ചറെ ആദരിക്കുകയായിരുന്നു.

2008 ലെ പത്മശ്രീ പുരസ്ക്കാരമടക്കം ധാരാളം ബഹുമതികൾക്ക് ലീലാവതി ടീച്ചർ അർഹയായിട്ടുണ്ട്. 50000 രൂപയും ശില്പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് തകഴി പുരസ്കാരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News