Arun Kumar MLA : വാഹനാപകടത്തില്‍ പരിക്കേറ്റ് രക്തംവാര്‍ന്ന് റോഡില്‍ കിടന്ന യുവാവിന് രക്ഷകനായി അരുണ്‍കുമാര്‍ എംഎല്‍എ

വാഹനാപകടത്തില്‍ പരിക്കേറ്റ് രക്തംവാര്‍ന്ന് റോഡില്‍ കിടന്ന യുവാവിന് രക്ഷകനായി എം എസ് അരുണ്‍കുമാര്‍ എംഎല്‍എ. കോട്ടയം സ്വദേശി ബൈജു(46)ആണ് അപകടത്തില്‍പെട്ടത്. ഞായര്‍ രാത്രി പത്തിനാണ് അപകടം.

ഏറെ നേരം റോഡില്‍ ചോര വാര്‍ന്നുകിടന്ന ബൈജുവിനെ രാത്രി 10.30 ഓടെ ഈ വഴിയെത്തിയ എം എസ് അരുണ്‍കുമാര്‍ എംഎല്‍എ കാറില്‍ മാവേലിക്കര ജില്ലാ ആശുപത്രിയിലെത്തിച്ചു.

കല്ലുമല വേണൂസ് ഡെക്കറേഷന്‍സിലെ ജീവനക്കാരനായ ബൈജു, ചെട്ടികുളങ്ങര പ്രീതീസ് കണ്‍വന്‍ഷന്‍ സെന്ററില്‍നിന്ന് വിവാഹ അലങ്കാര ജോലി കഴിഞ്ഞ് രാത്രി ബൈക്കില്‍ മടങ്ങും വഴി മാവേലിക്കര പന്തളം റോഡില്‍ ഇറവങ്കരയ്ക്കും കൊച്ചാലുംമൂടിനും ഇടയില്‍ കുഴഞ്ഞുവീഴുകയായിരുന്നു.

പ്രാഥമിക ശുശ്രൂഷയ്ക്കുശേഷം ആംബുലന്‍സ് വരുത്തി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കയച്ചു. ഡിവൈഎഫ്‌ഐ ബ്ലോക്ക് ട്രഷറര്‍ സെന്‍സോമനും എംഎല്‍എയ്ക്കൊപ്പമുണ്ടായിരുന്നു. ഭാര്യ സുജയുടെ കുന്നം പാറപ്പുറം വീട്ടിലേക്ക് പോകുംവഴിയാണ് അപകടമുണ്ടായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here