K Rail : കെ റെയിലിലെ കുപ്രചരണങ്ങള്‍ക്ക് മറുപടി; മുഖ്യമന്ത്രി പങ്കെടുക്കുന്ന മഹായോഗം ഇന്ന്

കെ റെയിലിലെ കുപ്രചരണങ്ങള്‍ക്ക് മറുപടി പറയാന്‍ ഇന്ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത് മഹായോഗം ചേരും. എല്‍ഡിഎഫ് തിരുവനന്തപുരം ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന പരിപാടിയില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അടക്കമുളള പ്രധാന നേതാക്കള്‍ സംസാരിക്കും.

ഇന്ന് വൈകിട്ട് നാലിന് തിരുവനന്തപുരം പുത്തരികണ്ടം മെതാനത്താണ് എല്‍ഡിഎഫ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ മഹായോഗം ചേരുന്നത്. കെ റെയിലിന്റെ കുറ്റികള്‍ പിഴുതെറിഞ്ഞ് ഉളള അക്രമസമരങ്ങളിലേക്ക് കോണ്‍ഗ്രസും ബിജെപിയും നീങ്ങിയ സാഹചര്യത്തിലാണ് യോഗം നടക്കുന്നത്.

ഭൂമി നഷ്ടപ്പെടുന്നവരുടെ ആശങ്കകള്‍ ന്യായമായി പരിഹരിക്കും എന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടും അത് ചെവികൊളളാതെയാണ് പ്രതിപക്ഷം അക്രമസമരത്തിലേക്ക് തിരിഞ്ഞിരിക്കുന്നത്.

വൈകിട്ട് ചേരുന്ന മഹായോഗത്തിലേക്ക് പരമാവധി പ്രവര്‍ത്തകരെ എത്തിക്കാന്‍ ആണ് എല്‍ഡിഎഫ് ലക്ഷ്യമിടുന്നത്. വൈകിട്ട് നടക്കുന്ന പൊതുസമ്മേളനത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ജോസ് കെ മാണി അടക്കമുളള എല്‍ഡിഎഫ് നേതാക്കള്‍ പ്രസംഗിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News