
കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ തന്നെ അവഹേളിച്ചെന്ന് കെ വി തോമസ്. കോണ്‍ഗ്രസിനെതിരെ സെമിനാറില്‍ ഒന്നും സംസാരിച്ചിട്ടില്ല. ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന് ഒറ്റക്ക് നില്‍ക്കാനാകില്ല. അംഗത്വ വിതരണം ലക്ഷ്യം കണ്ടില്ലെന്നും കെ വി തോമസ് മാധ്യമങ്ങളോട് പറഞ്ഞു.
ഗ്രൂപ്പ് വേണ്ട എന്ന് തീരുമാനം എടുത്ത ആളുകളില്‍ ഒരാളാണ് താന്‍ എന്നും ഗ്രൂപ്പുകള്‍ കോണ്‍ഗ്രസിന് ഗുണം ചെയ്യില്ലെന്ന് നേരത്തെ പറഞ്ഞിട്ടുള്ളാതാണെന്നും കെപിസിസി പ്രസിഡന്റ് ഗ്രൂപ്പിന്റെ ഭാഗമാണെന്ന് താന്‍ കരുതുന്നില്ലെന്നും കെ വി തോമസ് പറഞ്ഞു. കോണ്‍ഗ്രസിന്റെ മെമ്പര്‍ഷിപ്പ് ക്യാമ്പെയിന്‍ പരാജയപെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡിജിറ്റല്‍ മെമ്പര്‍ഷിപ്പ് കോണ്‍ഗ്രസിന്റെ സമ്പ്രദായമല്ല. 50ലക്ഷം എന്ന് പറഞ്ഞിട്ട് ഒന്നും ഇല്ലാത്ത അവസ്ഥയാണെന്നും കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പില്ലാതെ പിടിച്ച് നില്‍ക്കാന്‍ ആവില്ലെന്നും കെ വി തോമസ് പറഞ്ഞു. വി എം സുധീരന്‍, പി ജെ കുര്യന്‍ എന്നിവര്‍ അവഗണിക്കപ്പെട്ടുവെന്നും നേതൃത്വം ഇക്കാര്യങ്ങള്‍ പരിശോധിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here