
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ കാലാവധി ഇനിയും നീട്ടി നല്‍കരുതെന്ന് ദിലീപ് ഹൈക്കോടതിയില്‍. പ്രോസിക്യൂഷന്‍ ആവശ്യം എതിര്‍ത്ത് ദിലീപ് സത്യവാങ്മൂലം നല്‍കി. മൂന്നര മാസം ആയിട്ടും അന്വേഷണത്തില്‍ ഒന്നും കണ്ടെത്താനായില്ലെന്നും കള്ളത്തെളിവ് ഉണ്ടാക്കാനാണ് അന്വേഷണസംഘത്തിന്റെ ശ്രമമെന്നും ദിലീപ് പറഞ്ഞു.
കാവ്യയെ കേസില്‍ കുരുക്കാന്‍ നീക്കമുണ്ട്, കാവ്യ തയ്യാറായിട്ടും ചോദ്യം ചെയ്യാന്‍ തയ്യാറാകുന്നില്ല. കേസ് അന്വേഷണം നീട്ടാന്‍ വേണ്ടിയാണ് കാവ്യയെ ചോദ്യം ചെയ്യാത്തതെന്നും ഇതിനായി സുരാജിന്റെ ഫോണ്‍ സംഭാഷണത്തെ ദുര്‍വ്യാഖ്യാനിച്ചുവെന്നും ദിലീപ് പറഞ്ഞു.
പള്‍സര്‍ സുനിയുടെ പുതിയ കത്ത് വ്യാജമായി സൃഷ്ടിച്ചതാണെന്നും പള്‍സര്‍ സുനിയുടെ പേരില്‍ പഴയ തീയതിയില്‍ കത്ത് ഉണ്ടാക്കിയതാണെന്നും ദിലീപ് പറഞ്ഞു. ജയിലില്‍ നിന്നുള്ള സുനിയുടെ ഫോണ്‍വിളിയും കള്ള തെളിവാണെന്ന് ആരോപണമുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here