വനംവകുപ്പ് കസ്റ്റഡിയിലിരിക്കെ ചിറ്റാര്‍ സ്വദേശി മരിച്ച സംഭവം; കുറ്റക്കാരായ വനപാലകരെ പ്രോസിക്യൂട്ട് ചെയ്യാന്‍ വനം വകുപ്പിന്റെ അനുമതി

വനംവകുപ്പ് കസ്റ്റഡിയിലിരിക്കെ പത്തനംതിട്ട ചിറ്റാര്‍ സ്വദേശി മത്തായി മരിച്ച സംഭവത്തില്‍ കുറ്റക്കാരായ വനപാലകരെ പ്രോസിക്യൂട്ട് ചെയ്യാന്‍ വനം വകുപ്പിന്റെ അനുമതി. സി.ബി.ഐ അന്വേഷണ റിപ്പോര്‍ട്ട് ശരിവച്ച് വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹയാണ് പ്രോസിക്യൂഷന് അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവിറക്കിയത്.

ലോക്കല്‍ പൊലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും അന്വേഷണത്തിന് പിന്നാലെ കേസ് ഏറ്റെടുത്ത സി ബിഐ 11 മാസങ്ങള്‍ക്കുള്ളില്‍ മത്തായിയുടെ മരണത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രതികളെന്ന് കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെ ഇവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നതിനുള്ള അനുമതിയ്ക്കായി വകുപ്പ് തല മേധാവിയ്ക്ക് അപേക്ഷ നല്‍കി സിബിഐ സംഘം കാത്തിരിക്കുകയായിരുന്നു.

ഒടുവില്‍, കുറ്റക്കാരെന്ന് കണ്ടെത്തിയിട്ടു ഒരു വര്‍ഷം പിന്നിടാന്‍ 3 മാസങ്ങള്‍ ശേഷിക്കേയാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സിബിഐ സംഘത്തിന് ഇപ്പോള്‍ അനുവാദം നല്‍കിയത്.

ചിറ്റാര്‍ ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ആര്‍. രാജേഷ് കുമാര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ആര്‍.കെ. പ്രദീപ് കുമാര്‍, ജോസ് ഡിക്രൂസ് ബീറ്റ് ഓഫീസര്‍മാരായ എന്‍. സന്തോഷ് , വി.ടി. അനില്‍കുമാര്‍, വി.എം. ലക്ഷ്മി, ട്രൈബല്‍ വാച്ചര്‍ ഇ.വി. പ്രദീപ് കുമാര്‍ എന്നിവരാണ് കേസിലെ പ്രതികള്‍.

തിരുവനന്തപുരം സിബിഐ കോടതിയില്‍ ഇവര്‍ക്കെതിരെ നല്‍കിയ കുറ്റ പ്പത്രത്തില്‍ ഗുരുതര കുറ്റകൃത്യങ്ങള്‍ സിബിഐ ചൂണ്ടി കാണിച്ചിട്ടുണ്ട്. സംഭവത്തില്‍ ആദ്യം അന്വേഷണം ഏറ്റെടുത്ത പൊലീസ്, ആത്മഹത്യയാണെന്നും വനംവകുപ്പ് ഉദ്യോuസ്ഥര്‍ക്ക് പങ്കില്ലെന്നുമായിരുന്നു കണ്ടെത്തിയത്. ദൃസാക്ഷികളില്ലാത്തതില്‍ മുറിവുകളെപ്പറ്റി അറിയാനായി ഡമ്മി പരിക്ഷണമെന്ന അപൂര്‍വ്വത കൂടി ഈ കേസിനുണ്ട് . 2020 ജൂണ്‍ 28 ന് ആണ് കുടുംബ വിട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News