
ജീവനക്കാരെ ശത്രുവായി കണ്ട് ഏതു തമ്പുരാന്‍ വിചാരിച്ചാലും സ്ഥാപനം നന്നാക്കാന്‍ കഴിയില്ലെന്ന് സിഐടിയു നേതാവ് ആനത്തലവട്ടം ആനന്ദന്‍. ജീവനക്കാരുണ്ടെങ്കിലേ വൈദ്യുതി ബോര്‍ഡുള്ളൂ എന്ന് മനസിലാക്കണം.
സമരം മന്ത്രിമാര്‍ക്കെതിരെയല്ലെന്നും വൈദ്യുതി ബോര്‍ഡിലെ മാനേജ്‌മെന്റിനെതിരായ സമരമാണിതെന്നും അദ്ദേഹം പറഞ്ഞു. അടിമക്കാലം പോയി. ഘടകകക്ഷി മന്ത്രിമാരും പ്രവര്‍ത്തിക്കുന്നത് മുന്നണിയുടെ നയത്തിന്റെ ഭാഗമാണ്.
മന്ത്രിക്കെതിരായ സമരം എന്ന് വ്യാഖ്യാനിച്ച് പിന്തിരിപ്പിക്കാന്‍ നോക്കേണ്ടെന്നും ഏതു സ്ഥാപനവും നന്നായി നടത്താന്‍ മേധാവി മാത്രം വിചാരിച്ചാല്‍ നന്നാവില്ലെന്നും ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു.
പ്രതികാര നടപടികള്‍ക്ക് മുന്നില്‍ കീഴടങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം വൈദ്യുതി ഭവന്‍ വളയല്‍ സമരത്തിനെത്തിയ ജീവനക്കാരുടെ മാര്‍ച്ച് പൊലീസ് തടഞ്ഞു. പ്രതിഷേധക്കാര്‍ വൈദ്യുതിഭവന് മുന്നിലെ കവാടത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here