Subair murder: സുബൈര്‍ വധത്തില്‍ അറസ്റ്റിലായ 3 പേരും RSS പ്രവര്‍ത്തകര്‍: ADGP വിജയ് സാഖറേ

സുബൈര്‍ വധത്തില്‍ അറസ്റ്റിലായ 3 പേരും RSS പ്രവര്‍ത്തകരെന്ന് ADGP വിജയ് സാഖറേ. രമേശ്, അറുമുഖന്‍, ശരവണന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ചോദ്യം ചെയ്തുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

സഞ്ജിത്ത് കൊലപാതകത്തിന്റെ പ്രതികാരമായാണ് കൊലയെന്നും ADGP വിജയ് സാഖറേ പറഞ്ഞു. 8, 9 തിയ്യതികളില്‍ വധിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. സഞ്ജിത് മരിയ്ക്കുന്നതിന് മുമ്പ് തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ സുബൈറാണ് ഉത്തരവാദിയെന്നും പകരം വീട്ടണം എന്നും രമേശിനോട് പറഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഗൂഢാലോചനയും പ്രധാന്യത്തോടെ അന്വേഷിക്കുന്നുണ്ടെന്ന് ADGP വിജയ് സാഖറേ കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News