ദളിത് വിദ്യാര്‍ത്ഥിയെക്കൊണ്ട് കാല് നക്കിച്ച സംഭവം; 7 പേര്‍ അറസ്റ്റില്‍

ഉത്തര്‍പ്രദേശില്‍ ദളിത് വിദ്യാര്‍ത്ഥിയെ കൊണ്ട് കാല് നക്കിച്ച സംഭവത്തില്‍ 7 പേരെ അറസ്റ്റ് ചെയ്തു. മുന്നാക്ക ജാതിയില്‍പ്പെട്ട പ്രതികള്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് വിദ്യാര്‍ത്ഥിയെക്കൊണ്ട് കാല് നക്കിപ്പിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

താക്കൂര്‍ ജാതിയില്‍പ്പെട്ട പ്രതികളുടെ വയലില്‍ ജോലി ചെയ്ത അമ്മയുടെ കൂലി ആവശ്യപ്പെട്ടതിനാണ് 10ാം ക്ലാസ്സ്‌കാരനായ ദളിത് വിദ്യാര്‍ത്ഥിയെ മര്‍ദിക്കുകയും കാല് നക്കിക്കുകയും ചെയ്തത്. ഉത്തര്‍പ്രദേശിലെ റായ്ബാരെലിയില്‍ ഏപ്രില്‍ 10നാണ് സംഭവം നടന്നത്. കുട്ടി നിലത്ത് മുട്ട് കുത്തി ഇരിക്കുന്നതും വിദ്യാര്‍ത്ഥിയെ മര്‍ദിക്കുന്നതും കാല് നക്കിക്കുന്നതും രണ്ട് മിനുട്ട് 30 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ വ്യക്തമാണ്.

ദളിത് വിദ്യാര്‍ഥി പേടിച്ച് വിറയ്ക്കുമ്പോള്‍ മറ്റ് പ്രതികള്‍ ചിരിക്കുന്നതും വീഡിയോയിലുണ്ട്. താക്കൂര്‍ എന്നതിന്റെ സ്‌പെല്ലിംഗ് തെറ്റിക്കാതെ പറയാന്‍ പ്രതികള്‍ ആവശ്യപ്പെടുകയും, വിദ്യാര്‍ത്ഥിയെ ആക്രമിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. അക്രമം നേരിട്ട വിദ്യാര്‍ത്ഥി നല്‍കിയ പരാതിയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് ഉത്തര്‍പ്രദേശ് പൊലീസ് വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News