Dileep : നടിയെ ആക്രമിച്ച കേസ്; കാവ്യാ മാധവനെ കുരുക്കാന്‍ ശ്രമം നടക്കുന്നതായി ദിലീപ് ഹൈക്കോടതിയില്‍

നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവനെ കുരുക്കാന്‍ ശ്രമം നടക്കുന്നതായി ദിലീപ് ഹൈക്കോടതിയില്‍ . തുടരന്വേഷണ കാലാവധി നീട്ടണമെന്ന പ്രോസിക്യൂഷന്‍ ആവശ്യത്തിനെതിരെ നല്‍കിയ മറുപടി സത്യവാങ്മൂലത്തിലാണ് ദിലീപിന്റെ ആരോപണം.

ക്രൈംബ്രാഞ്ചിന് ഇനിയും അന്വേഷണ കാലാവധി നീട്ടി നല്‍കരുതെന്ന് ദിലീപ് ആവശ്യപെട്ടു. അതിനിടെ കേസില്‍ ദിലീപിന്റെ സഹോദരന്‍ അനൂപിനെ ആലുവ പോലീസ് ക്ലബ്ബില്‍ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുകയാണ്.

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണ കാലാവധി നീട്ടണമെന്ന പ്രോസിക്യൂഷന്‍ ആവശ്യത്തിനെതിരെ നല്‍കിയ മറുപടി സത്യവാങ്മൂലത്തിലാണ് ദിലീപ് ഗുരുതരമായ ആരോപണം ഉന്നയിക്കുന്നത്. മൂന്നര മാസം ആയിട്ടും അന്വേഷണത്തില്‍ ഒന്നും കണ്ടെത്താനായില്ല.

കള്ളത്തെളിവ് ഉണ്ടാക്കാനാണ് അന്വേഷണസംഘത്തിന്റെ ശ്രമം. തന്റെ ഭാര്യയായ കാവ്യാ മാധവനെ കുരുക്കാന്‍ ശ്രമം നടക്കുകയാണ്. കാവ്യ തയ്യാറായിട്ടും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാന്‍ ശ്രമിക്കുന്നില്ല. കേസന്വേഷണം നീട്ടാന്‍ വേണ്ടിയാണ് കാവ്യയെ ചോദ്യം ചെയ്യാത്തത്.

ഇതിനായി സുരാജിന്റെ ഫോണ്‍ സംഭാഷണത്തെ ദുര്‍വ്യാഖ്യാനിച്ചുവെന്നും
ദിലീപ് മറുപടി സത്യവാങ്മൂലത്തില്‍ പറയുന്നു. പള്‍സര്‍ സുനിയുടെ പുതിയ കത്ത് വ്യാജമായി സൃഷ്ടിച്ചതാണെന്നും ദിലീപ് ആരോപിക്കുന്നു. ജയിലില്‍ നിന്നുള്ള സുനിയുടെ ഫോണ്‍വിളിയും കള്ള തെളിവാണെന്നാണ് ആരോപണം.

അതിനാല്‍ ക്രൈംബ്രാഞ്ചിന് ഇനിയും അന്വേഷണ കാലാവധി നീട്ടി നല്‍കരുതെന്ന് ദിലീപ് ആവശ്യപ്പെട്ടു. അതേസമയം കേസില്‍ ദിലീപിന്റെ അനുജന്‍ അനൂപിനെ ആലുവ പോലീസ് ക്ലബില്‍ ചോദ്യം ചെയ്തു വരികയാണ്. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പോലീസിന്റെ നേതൃത്വത്തിലാണ് ചോദ്യംചെയ്യല്‍.

സഹോദരീ ഭര്‍ത്താവായ സുരാജിനെയും ഇന്ന് തന്നെ ചോദ്യം ചെയ്യും. ഇരുവരുടെയും ഫോണ്‍ സംഭാഷണങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. കൂടുതല്‍ ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ചതെന്ന് പിന്നാലെയാണ് ഇരുവരെയും കേസില്‍ ചോദ്യം ചെയ്യുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News