KSEB Strike : കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷന്റെ വൈദ്യുതി ഭവൻ വളയൽ സമരം ആരംഭിച്ചു

കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷന്റെ വൈദ്യുതി ഭവൻ വളയൽ സമരം ആരംഭിച്ചു. സമരക്കാരെ പൊലീസ് വൈദ്യുതി ഭവന് മുന്നിൽ തടഞ്ഞു.

 ജീവനക്കാരെ ശത്രുവായി കണ്ട് ഏതു തമ്പുരാൻ വിചാരിച്ചാലും സ്ഥാപനം നന്നാക്കാൻ കഴിയില്ലെന്ന് വളയൽ സമരം ഉദ്ഘാടനം ചെയ്ത ആനത്തലവട്ടം ആനന്ദൻ പറഞ്ഞു. അതിനിടെ, അംഗീകൃത ട്രെയ്ഡ് യൂണിയനുകളുമായി മന്ത്രി കെ.കൃഷ്ണൻകുട്ടി ഇന്ന് ചർച്ച നടത്തും.

കെ.എസ്.ഇ.ബി ചെയര്‍മാന്‍ ബി. അശോകിന്റെ ഏകപക്ഷീയ നിലപാടുകള്‍ തിരുത്തണമെന്ന് ആവശ്യപ്പെട്ട് ഓഫീസേഴ്സ് അസോസിയേഷന്‍ വൈദ്യുതി ഭവന് മുന്നില്‍ ഈ മാസം പതിനൊന്നിന് ആരംഭിച്ച അനിശ്ചിതകാല സത്യഗ്രഹം സമരമാണ് കൂടുതൽ ശക്തിപ്പെടുത്തിയത്.

സമരത്തിന്റെ അടുത്ത ഘട്ടമായ വൈദ്യുതി ഭവൻ വളഞ്ഞ ജീവനക്കാരെ പൊലീസ് കവാടത്തിൽ തടഞ്ഞു. ജീവനക്കാരെ ശത്രുവായി കണ്ട് ഏതു തമ്പുരാൻ വിചാരിച്ചാലും സ്ഥാപനം നന്നാക്കാൻ കഴിയില്ലെന്ന് വളയൽ സമരം ഉദ്ഘാടനം ചെയ്ത ആനത്തലവട്ടം ആനന്ദൻ പറഞ്ഞു.
ഏതു സ്ഥാപനവും നന്നായി നടത്താൻ മേധാവി മാത്രം വിചാരിച്ചാൽ പോരെന്നും അദ്ദേഹം പറഞ്ഞു.

വൈദ്യുതി ഭവൻ വളയുന്ന സമരത്തെ നിരോധിച്ച ചെയർമാൻ ബി. അശോകൻ സമരത്തിൽ പങ്കെടുക്കുന്നവർക്കെതിരെ അച്ചടക്ക നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി. അതെസമയം സമരം ശക്തമായി മുന്നോട്ട് കൊണ്ട് പോകുക എന്നതാണ് KSEB ഓഫീസേഴ്സ് അസോസിയേഷന്റെ തീരുമാനം.

ജീവനക്കാരുടെ സമരം ശക്തിപ്പെടുന്ന സാരിചര്യത്തിലാണ് വകുപ്പ്മന്ത്രി വിഷയത്തിൽ ഇടപെട്ട് സമവായ നീക്കമാരംഭിച്ചത്. ഇതിന്റെ ഭാഗമായി അംഗീകൃത ട്രെയ്ഡ് യൂണിയനുകളുമായി മന്ത്രി  കെ.കൃഷ്ണൻകുട്ടി ചർച്ച നടത്താൻ തീരുമാനിച്ചത്.  സമരം അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നത് തടയുക കൂടിയാണ് സർക്കാർ ലക്ഷ്യം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News